• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇത് മഹാനടൻ മാത്രമല്ല...മഹാ മനുഷ്യത്വവുമാണ്' മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ പുതുമുഖ നടന്‍റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍

'ഇത് മഹാനടൻ മാത്രമല്ല...മഹാ മനുഷ്യത്വവുമാണ്' മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ പുതുമുഖ നടന്‍റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍

മനോജ് മോസസിന്‍റെ പിറന്നാള്‍ ആഘോഷത്തിലെ മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യത്തെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പും ഇതോടൊപ്പം ശ്രദ്ധ നേടിയിട്ടുണ്ട്

  • Share this:

    ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ സെറ്റില്‍ പുതുമുഖ നടന്‍ മനോജ് മോസെസിന്‍റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റിലായിരുന്നു മനോജിന്‍റെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് മനോജ് മോഹന്‍ലാലിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    മൂണ്‍വാക്ക്’ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. ‘മലൈക്കോട്ടൈ വാലിബനി’ല്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതില്‍ പെല്ലിശ്ശേരിയോടും മോഹന്‍ലാലിനോടും നന്ദി അറിയിക്കാനും നടന്‍ മറന്നില്ല.

    Also Read – Nivin Pauly | നിവിൻ പോളി, ഡിജോ ജോസ് ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ; പുതിയ ചിത്രത്തിന് തുടക്കം

    മനോജ് മോസസിന്‍റെ പിറന്നാള്‍ ആഘോഷത്തിലെ മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യത്തെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പും ഇതോടൊപ്പം ശ്രദ്ധ നേടിയിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രത്തോടപ്പമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

    ‘ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് …മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ’- ഹരീഷ് പേരടി കുറിച്ചു.

    മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന  സിനിമയാണിത്. ഒരു ഗുസ്തി താരമായാണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

    Published by:Arun krishna
    First published: