നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ഡോ. ജി. കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥാകൃത്തിന്റെ ക്യാമ്പസ് ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമാണ്.
Also read: CBI Franchise | മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു
advertisement
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഛായാഗ്രഹണം: സിനു സിദ്ധാർത്ഥ്, സംഗീതം: ബിജി ബാൽ, വരികൾ: ബി.കെ. ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്യ.