ഡീപ് ലേർണിംഗ് ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിൽ പ്രവർത്തിക്കുന്ന ക്യാമറ, 45 മെഗാപിക്സൽ ക്ലാരിറ്റിയിൽ ചിത്രം പകർത്താൻ സഹായിക്കും. കുറഞ്ഞ വെളിച്ചത്തിലും മികച്ച വ്യക്തതയോടെ ചിത്രം പകർത്താൻ കഴിയും എന്നത് മറ്റൊരു പ്രത്യേകത. (വീഡിയോ ചുവടെ)
ലോക്ക്ഡൗൺ നാളുകളിൽ വീട്ടിലുരുന്നുകൊണ്ടു തന്നെ തന്റെ ഫോട്ടോഗ്രാഫി കഴിവുകൾ മമ്മൂട്ടി പുറത്തെടുത്തിരുന്നു. ട്രൈപോഡിൽ ക്യാമറ സെറ്റ് ചെയ്ത് ക്യാമറക്കണ്ണുകൾ കൊണ്ട് പ്രകൃതി മനോഹാരിത ഒപ്പിയെടുക്കുകയായിരുന്നു അദ്ദേഹം. പക്ഷി ലതാതികളുടെ ചിത്രമാണ് മമ്മൂട്ടി പകർത്തിയത്. ആ ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രകൃതി സ്നേഹിയായ മമ്മൂട്ടിക്ക് മകളുടെ വകയായുള്ള പിറന്നാൾ സമ്മാനമായ കേക്കും അത്തരത്തിലായിരുന്നു. പ്രകൃതി മനോഹാരിത ഒപ്പിയെടുത്ത തരത്തിൽ അണിയിച്ചൊരുക്കിയ കേക്ക് ആയിരുന്നു മകൾ സുറുമി സമ്മാനിച്ചത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | പുത്തൻ ക്യാമറ സ്വന്തമാക്കി മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിട്ട് മെഗാ സ്റ്റാർ