Mammootty പ്രായമൊക്കെ വെറും നമ്പറല്ലേ! പുത്തൻ ലുക്കിൽ കൂടുതൽ ഗ്ലാമറായി ഞെട്ടിച്ച് മമ്മൂട്ടി
- Published by:user_49
- news18-malayalam
Last Updated:
Mammootty | വർക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്
പുതിയ ലുക്കിലുള്ള തന്റെ ചിത്രം പുറത്തു വിട്ട് നടന്‍ മമ്മൂട്ടി. താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വർക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്.
വീട്ടിലിരുന്നുള്ള ജോലിയാണെന്നും, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കിട്ടത്.
Also Read: Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ
View this post on Instagram
Work at Home ! 🤔 Work from Home ! 😏 Home Work ! 🤓 No other Work 🤪 So Work Out ! 💪🏻
advertisement
മുടി അൽപ്പം വളർത്തിയും സാൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള താടിയും ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണോ എന്ന കാര്യം വ്യക്തമല്ല. യുവാക്കള്‍ക്കുള്ള വെല്ലുവിളിയാണിതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ദുല്‍ഖര്‍ സല്‍മാന് മത്സരമാകുമോ ഇതെന്നും ആരാധകർ ചോദിക്കുന്നു.
മാസ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തെ കണ്ട് സിനിമ ലോകവും ഞെട്ടിയിരിക്കുകയാണ്. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ ഈ അമ്പരപ്പ് പങ്കുവെക്കുകയും ചെയ്തു. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2020 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty പ്രായമൊക്കെ വെറും നമ്പറല്ലേ! പുത്തൻ ലുക്കിൽ കൂടുതൽ ഗ്ലാമറായി ഞെട്ടിച്ച് മമ്മൂട്ടി