ആദിയുടെ ജന്മദിനം കൂടിയായ മെയ് 23നാണ് പ്രഖ്യാപനം ഉണ്ടായത്. 'ഇൻ കോൺവെർസേഷൻ വിത്ത് ഫയർ ഫ്‌ളൈസ്' എന്നാണ് ഈ അവതരണത്തിന് പേരിട്ടിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടി റാന്തൽ വിളക്കേന്തി ഇത്തിരി വെട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന പോസ്റ്റർ കൂടി കാണാം. നിഗൂഢത, സ്വപ്നം, വേദന, ധർമ്മസങ്കടം, നിലനിൽപ്പ് എന്നീ വാക്കുകൾ കൊണ്ടാണ് ഈ പ്രൊജക്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അറബിക്കഥകളിലെന്ന പോലെ ഭാവനാ പ്രപഞ്ചം സൃഷ്ടിക്കുന്ന ബറോസ് എന്ന പോർച്ചുഗീസ് കഥയുമായി മോഹൻലാൽ സംവിധാന രംഗത്തേക്ക് കടക്കുകയാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2019 3:59 PM IST