Also read: സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ്; ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’ തൊടുപുഴയിൽ ആരംഭിച്ചു
മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണും കാതുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിലരുടെ തല തന്നെ ക്യാമറയാണ്. അൽപ്പം കുനിഞ്ഞ് ഒളിഞ്ഞുനോട്ടമെന്ന് തോന്നിപ്പിക്കും വിധമാണ് കഴുത്തിന് മുകളിൽ ക്യാമറ പിടിപ്പിച്ച ഒരാളുടെ നിൽപ്പ്. ആരെയോ കേൾക്കാനെന്ന പോലെ വള്ളിപ്പടർപ്പിൽ വിരിഞ്ഞ ചെവി പൂമ്പാറ്റ കണക്കെ പാറിപറക്കുകയാണ്. വള്ളിയിൽ കായ്ച്ചത് കായ്കളല്ല, കണ്ണുകളാണ്. തുറന്നുപിടിച്ച കണ്ണുകൾ. കണ്ണും കാതുമുള്ള വള്ളിച്ചെടി കഥാപാത്രങ്ങളിലൂടെ ഓരോ വീടുകളും കയറിയിങ്ങുകയാണ്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന വള്ളിച്ചെടി.
advertisement
കുടുംബ ബന്ധവും മദ്യപാനവും രതിയുമെല്ലാം വള്ളിച്ചെടികളിലൂടെ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം കുറേ വീടുകളും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നിന് മുകളിൽ ഒന്നായി നിവർത്തിയും കമിഴ്ത്തിയുമൊക്കെ വീടുകൾ പണിതുവച്ചിട്ടുണ്ട്. സീറോ ഉണ്ണിയാണ് ടൈറ്റിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ സംവിധായകൻ കൂടിയായ അനൂപ് കണ്ണനും രേണുവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ഗോപിനാഥന്റെതാണ് തിരക്കഥ. സിനിമാട്ടോഗ്രാഫി- മനേഷ് മാധവൻ, സൈജു ശ്രീധരൻ, ടോബി ജോൺ എന്നിവരാണ് എഡിറ്റർമാർ. സംഗീതം- അങ്കിത് മേനോൻ, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സുനിൽ ജോർജ്ജാണ് വസ്ത്രാലങ്കാരം. ശ്രീജിത്ത് ഗുരുവായൂരാണ് മേക്കപ്പ്. ഷെബീർ മലവട്ടത്താണ് പ്രൊഡക്ഷൻ കൺട്രോളർ. ചീഫ് സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.