സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ്; 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' തൊടുപുഴയിൽ ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കാഞ്ഞാറിൽ ആരംഭിച്ചു
സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ. യൂസഫ് നിർമ്മിക്കുന്ന ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കാഞ്ഞാറിൽ ആരംഭിച്ചു. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സണ്ണി വെയ്ൻ നിർവ്വഹിച്ചു. സൈജു കുറുപ്പ് ആദ്യ ക്ലാപ്പടിച്ചു.
അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
Also read: Nalla Nilavulla Raathri | ത്രില്ലടിപ്പിക്കുന്ന ടീസർ; സാന്ദ്ര തോമസിന്റെ ‘നല്ല നിലാവുള്ള രാത്രി’
കോ പ്രൊഡ്യൂസർ- തോമസ് ജോസ് മാർക്ക്സ്റ്റോൺ; സംഗീതം-ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എഡിറ്റർ- അഭിഷേക് ജി.എ., കല- ജിതിൻ ബാബു, മേക്കപ്പ്- കിരൺ രാജ്, വസ്ത്രലങ്കാരം- സമീറ സനീഷ്, പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ, വിഎഫ്എക്സ്- സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റിയാസ് ബഷീർ, ഗ്യാസ് പി ജി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സനൂപ് ചങ്ങനാശ്ശേരി.
advertisement
‘റോയി’ എന്ന ചിത്രത്തിനു ശേഷം സനൂബ് കെ. യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’. പി.ആർ.ഒ. -എ.എസ്. ദിനേശ്.
Summary: Written and Directed by God is a Malayalam movie starring Sunny Wayne Saiju Kurup and Aparna Das. Filming started in Thodupuzha
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2023 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ്; 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' തൊടുപുഴയിൽ ആരംഭിച്ചു