TRENDING:

Naslen | പോളിടെക്നിക് പഠിച്ചാൽ യന്ത്രങ്ങളുടെ പ്രവർത്തനം എന്ത് ഈസി; പോളിടെക്നിക് കോളേജിന് മുന്നിൽ നിന്നും നസ്ലന്റെയും കൂട്ടരുടെയും '18 പ്ലസ്'

Last Updated:

നസ്‌ലൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രം ആയിരിക്കും '18 പ്ലസ്'.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നസ്‌ലനെ നായകനാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ’18 പ്ലസിൽ’ നായകൻ നസ്ലൻ ഗഫൂറും (Naslen Gafoor) പ്രധാന കഥാപാത്രങ്ങളും പോളിടെക്നിക് കോളേജിനു മുന്നിൽ അണിനിരക്കുന്ന പോസ്റ്റർ പുറത്ത്. ജോ ആൻഡ് ജോ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഫലൂഡ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി. പ്രജിത്, ഡോ: ജിനി കെ. ഗോപിനാഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയെറ്ററുകളിൽ എത്തും എന്നാണ് സൂചന.
18 പ്ലസ്
18 പ്ലസ്
advertisement

നസ്‌ലൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രം ആയിരിക്കും ’18 പ്ലസ്’. ജോ ആൻഡ് ജോ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനൊപ്പം അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു. നസ്‌ലനെ കൂടാതെ മാത്യു തോമസ്, ബിനു പപ്പു, രാജേഷ് മാധവൻ, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ.യു. (തിങ്കളാഴ്ച നിശ്ചയം) എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Also read: 18+ movie | ഇത് കാലത്തിനൊത്ത ചിത്രം, വരണമാല്യം ചാർത്തിയ മാത്യുവും നസ്‌ലനും; ’18+’ ഫസ്റ്റ് ലുക്ക് ശ്രദ്ധേയം

advertisement

പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടൈനറാണ് ’18 പ്ലസ്’. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, തിരക്കഥ, സംഭാഷണം: എഡിജെ രവീഷ് നാഥ്, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ,

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീവൻ അബ്ദുൽ ബഷീർ, കോസ്റ്റ്യൂം: സുജിത്ത് സി.എസ്., മേക്കപ്പ്: സിനൂപ് രാജ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേസൻ, എസ്എഫ്എക്സ്: സിങ്ക് സിനിമ, സ്റ്റിൽസ്: അർജുൻ സുരേഷ്, പബ്ലിസിറ്റി: യെല്ലോ ടൂത്ത്സ്. ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Naslen Gafoor and Mathew Thomas, two new promising actors from the young crop in Malayalam cinema, come together for the new movie titled 18 plus. The recent update from the film shows the main actors of the film pose outside a government run polytechnic college. 18 plus movie is expected to hit big screens sooner. The film also marks Naslen playing a full-length protagonist

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Naslen | പോളിടെക്നിക് പഠിച്ചാൽ യന്ത്രങ്ങളുടെ പ്രവർത്തനം എന്ത് ഈസി; പോളിടെക്നിക് കോളേജിന് മുന്നിൽ നിന്നും നസ്ലന്റെയും കൂട്ടരുടെയും '18 പ്ലസ്'
Open in App
Home
Video
Impact Shorts
Web Stories