നസ്‌ലൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ’18+’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
View this post on Instagram
ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ.യു., ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.
സംഗീതം, ബിജിഎം- ക്രിസ്റ്റോ സേവ്യർ, എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റർ- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ- നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി.എസ്., മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, പി.ആര്‍.ഒ. – എ.എസ്. ദിനേശ്.
Summary: Malayalam movie 18+ features actors Mathew Thomas and Naslen Gafoor in its first look poster. The poster has piqued the interest of the viewers for the theme it carries
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.