ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ‘ജാനകി ജാനേ’യുടെ പ്രധാന ലൊക്കേഷൻ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു. ജാനകി ജാനെയുടെ ആദ്യ ടീസർ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതും വാർത്തകളിൽ ഇടം പിടിച്ചതുമെല്ലാം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ
ഏറെയാണ്.
തീർത്തും നർമ്മം കലർന്ന ഒരു കുടുംബചിത്രവുമായി എസ് ക്യൂബ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പിന്റെ മുഴുനീള നായകവേഷമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഉണ്ണി മുകുന്ദൻ എന്ന പേരിലാണ് സൈജു കുറുപ്പ് ജാനകി ജാനെയിൽ.
advertisement
സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ് നായകനാവുമ്പോൾ ഓഫ് സെറ്റ് പ്രെസ്സ് ജീവനക്കാരി ജാനകിയായി നവ്യാ നായർ നായികയാവുന്നു. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.
Also read: Janaki Jaane | കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ… വീണ്ടും പാടി നവ്യ നായർ; ‘ജാനകി ജാനേ’ ടീസർ
ജാനകി ജാനെയുടെ സംഗീത സംവിധായകർ കൈലാസ് മേനോനും സിബി മാത്യു അലക്സുമാണ്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ പശ്ചാത്തലസംഗീതമൊരുക്കി പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ യുവസംഗീത സംവിധായകനായ സിബി മാത്യു അലക്സാണ് ജാനകി ജാനെയിലും പശ്ചാത്തല സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണം – ശ്യാം പ്രകാശ്, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കൊസ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ, ശബ്ദമിശ്രണം – എം.ആർ. രാജകൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രഘുരാമ വര്‍മ്മ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, കളറിസ്റ്റ് – ശ്രീജിത്ത് സാരംഗ്, സബ് ടൈറ്റിൽസ് – ജോമോൾ (ഗൗരി), കോ റൈറ്റര്‍ – അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അനീഷ് നന്ദിപുലം, പി.ആര്‍.ഒ. – വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ് , വിഷ്വൽ ഗ്രാഫിക്സ് – ആക്സൽ മീഡിയ, സ്റ്റില്‍സ് – റിഷ്‍ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് – ഓള്‍ഡ് മോങ്ക്. ‘ജാനകി ജാനെ’ തിയെറ്ററിൽ എത്തിക്കുന്നത് കല്പക റിലീസാണ്.
Summary: Navya Nair, Saiju Kurup movie Janaki Jaane releasing in May 2023
