റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഗ്നേഷ് ശിവന്‍ നിർമ്മിക്കുന്ന ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ, കാവ്യ രാംകുമാർ എന്നിവർ ചേർന്ന് എഴുതുന്നു. ക്യാമറ- മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം- പൃഥ്വി ചന്ദ്രശേഖര്‍, എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ.
advertisement
അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ‘കണക്ട്’, നയൻതാരയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യ ചിത്രം മായ ഒരു പാരനോർമൽ ത്രില്ലർ ആയിരുന്നു.
ഇന്ത്യയിലെ ലോക്ക്ഡൗൺ കാലത്ത് ഒരു ഹൊറർ-ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ അശ്വിൻ വെളിപ്പെടുത്തിയിരുന്നു.
ഭർത്താവ് വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാത്ത് വാക്കുല രണ്ടു കാതൽ’ എന്ന ചിത്രത്തിലാണ് നയൻതാര അടുത്തിടെ അഭിനയിച്ചത്. സാമന്ത റൂത്ത് പ്രഭുവും വിജയ് സേതുപതിയും അഭിനയിച്ച ഒരു റൊമാന്റിക് കോമഡി ആയിരുന്നു ഇത്. വിജയ് സേതുപതിയുടെ കഥാപാത്രത്തെ പ്രണയിക്കുന്ന കൺമണി ഗാംഗുലിയായാണ് നയൻതാര ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
തമിഴിൽ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം 02 ആണ്.
Summary: In her most recent film, Connect, a horror-thriller set during India’s Covid 19 lockdown, Nayanthara put on a strong performance. The actor most recently appeared in the Malayalam film Gold, but she was given relatively little screen time overall. Vignesh Shivan is the producer of Connect under the banner Rowdy Pictures. In the SRK film, Nayanthara will also make her major Bollywood debut