ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഗാനത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തെ ചൊല്ലിയാണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.
ഗാനരംഗത്തിൽ ഓറഞ്ച് ബിക്കിനിയണിഞ്ഞാണ് ദീപിക എത്തുന്നത്. ‘ബേഷരം റംഗ്’ എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നുമാണ് വ്യാഖ്യാനങ്ങള്‍. ഹിന്ദു സംഘടനകളും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും വീഡിയോക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
फिल्म #Pathan के गाने में टुकड़े-टुकड़े गैंग की समर्थक अभिनेत्री दीपिका पादुकोण की
वेशभूषा बेहद आपत्तिजनक है और गाना दूषित मानसिकता के साथ फिल्माया गया है।
गाने के दृश्यों व वेशभूषा को ठीक किया जाए अन्यथा फिल्म को मध्यप्रदेश में अनुमति दी जाए या नहीं दी जाए,यह विचारणीय होगा। pic.twitter.com/Ekl20ClY75
മിശ്രയെ കൂടാതെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാലും സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദീപികയുടെ വസ്ത്രധാരണം ശരിയല്ലെന്നും ലൗ ജിഹാദികളുടെ അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ” ഒരു ഹിന്ദു സ്ത്രീ കാവി വസ്ത്രം ധരിച്ച് ഇസ്ലാമിക ജിഹാദികളുടെ കളിപ്പാവയായി മാറുന്നത് കാണിക്കുന്നത് എന്തൊരു രംഗമാണ്? രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പരിധിയുണ്ട്. ഹിന്ദു സമൂഹത്തിന് ഇനി ഇതൊന്നും സഹിക്കാന്‍ കഴിയില്ല, ” അദ്ദേഹം പറഞ്ഞു.
इस्लाम के मानने वाले पठान क्या ऐसे दृश्य मुस्लिम चिन्हों के साथ किसी महिला के साथ फ़िल्मा सकते हैं!! लव जेहादियों के बेहूदेपन की भी हद है..!! pic.twitter.com/FKkYWASQ7X
ദീപിക പദുകോണിന്റെ വസ്ത്രധാരണം ശരിയല്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്. പാട്ടിലെ ചില രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നടന്റെയും നടിയുടെയും പച്ചയും കാവിയും വസ്ത്രങ്ങളുടെ നിറങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ ഗാനരംഗത്തിനെതിരെ സുപ്രീംകോടതിയിലെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഗാനരംഗത്തില്‍ തിരുത്തലുകള്‍ വരുത്തുന്നതു വരെ സിനിമയുടെ റിലീസ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വകുപ്പ് പ്രകാരമാണ് നടപടി.
advertisement
ഈ ഗാനം അശ്ലീലച്ചുവയുള്ളതാണെന്നും ഹിന്ദു വികാരങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ബേഷരം രംഗ് ഗാനത്തില്‍ അശ്ലീല നൃത്തം ചെയ്യുകയും ആക്ഷേപകരമായ രീതിയില്‍ ഗാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപികയും ഷാരൂഖ് ഖാനും മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു.
സെക്ഷന്‍ 295 എ, 298, 505, ഐടി നിയമം, ഐപിസി 304 എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്നും ഷാരൂഖ് ഖാനും ദീപികയ്ക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വീഡിയോ ഉടന്‍ തന്നെ നിരോധിക്കണമെന്നും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് അയച്ച കത്തില്‍ പറയുന്നു.
advertisement
इंदौर में जलाया गया शाहरुख खान का पुतला शाहरुख खान की फिल्म पठान के गीत में भगवा रंग का इस्तेमाल किए जाने का हो रहा जगह-जगह विरोध हो रहा है इंदौर के वीर शिवाजी ग्रुप ने विरोध स्वरूप शारूख खान का मालवा मिल चौराहे पर पुतला जलाकर फिल्म का विरोध किया गया #pathan@AmitShah#indorepic.twitter.com/vpAHAtxZPG
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ പത്താന്‍ സിനിമയ്ക്കും ചിത്രത്തിലെ ഗാനരംഗത്തിനും എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വീര്‍ ശിവാജി സംഘടനയുടെ പ്രവര്‍ത്തകര്‍ ദീപികയുടെയും ഷാരൂഖ് ഖാന്റെയും കോലം കത്തിച്ചു. ചിത്രം ബഹിഷ്‌ക്കരിക്കണമെന്നാണ് അവരുടെ ആവശ്യം.