TRENDING:

Biju Menon | ബിജു മേനോന്റെ പുതിയ പടം 'തുണ്ട്'; തല്ലുമാലയുടെ നിർമാതാക്കൾ ഒരുക്കുന്ന ചിത്രം

Last Updated:

'തുണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോനാണ് പ്രധാന വേഷത്തിൽ എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തുണ്ട്’ (Thundu) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ (Biju Menon) ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ബിജു മേനോൻ, തുണ്ട്
ബിജു മേനോൻ, തുണ്ട്
advertisement

നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാൻ ഒപ്പം നിർമ്മാണ പങ്കാളിയായി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്യാമറാമാനിൽ ഒരാളായ ജിംഷി ഖാലിദ് പങ്കാളിയാകുന്നു. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി യുവാക്കൾക്ക് ഇടയിൽ ട്രെൻഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പർ ഹിറ്റ്‌ ചിത്രവും സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയൽവാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് ‘തുണ്ട്’.

advertisement

Also read: ആദിപുരുഷിൽ വേഷമിട്ട നടൻ മനോഹർ പാണ്ഡെ മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡിൽ’ അഭിനയിക്കും എന്ന് റിപ്പോർട്ട്

സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിർമ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവാക്കൾക്ക് ഇടയിൽ പാട്ടുകൾ കൊണ്ട് തരംഗം തീർക്കുന്ന വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

advertisement

എഡിറ്റിംഗ്-നമ്പു ഉസ്മാൻ,ലിറിക്‌സ്-മു.രി,ആർട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ,ഫൈനൽ മിക്സ്-എം. ആർ രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കണ്ട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കൊസ്റ്റും-മാഷർ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യർ,കൊറിയോഗ്രാഫി-ഷോബി പോൾരാജ്,ആക്ഷൻ-ജോളി ബാസ്റ്റിന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഗസ്റ്റിൻ ഡാൻ,അസോസിയേറ്റ് ഡയറക്ടർ-ഹാരിഷ്‌ ചന്ദ്ര,സ്റ്റിൽ-രോഹിത് കെ സുരേഷ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി-ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ,ഡിസൈൻ-ഓൾഡ്മങ്ക്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: New movie of Biju Menon titled Thundu got its title poster. The film is being produced by the makers of Thallumala, the blockbuster film starring Tovino Thomas 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Biju Menon | ബിജു മേനോന്റെ പുതിയ പടം 'തുണ്ട്'; തല്ലുമാലയുടെ നിർമാതാക്കൾ ഒരുക്കുന്ന ചിത്രം
Open in App
Home
Video
Impact Shorts
Web Stories