ആദിപുരുഷിൽ വേഷമിട്ട നടൻ മനോഹർ പാണ്ഡെ മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്‌ക്വാഡിൽ' അഭിനയിക്കും എന്ന് റിപ്പോർട്ട്

Last Updated:

ആദിപുരുഷിൽ നിന്ന് നേട്ടമുണ്ടാക്കിയ ആരെങ്കിലും ഉണ്ടെങ്കിൽ, അത് നടൻ മനോഹർ പാണ്ഡെയാണ്

മനോഹർ പാണ്ഡെ
മനോഹർ പാണ്ഡെ
ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷ് (Adipurush) ബോക്സ് ഓഫീസ് പരാജയമായി മാറുകയാണ്. ചിത്രം എല്ലാ കോണുകളിൽ നിന്നും അതിതീവ്രമായ വിമർശനം നേരിട്ട് കഴിഞ്ഞു. ഓം റൗത്തിന്റെ സംവിധാനവും മനോജ് മുൻതാഷിറിന്റെ രചനയും വിമർശിക്കപ്പെട്ടു.
നായകൻ പ്രഭാസിനെ സംബന്ധിച്ചിടത്തോളം, ബാഹുബലി ചിത്രങ്ങൾക്ക് ശേഷം പരാജയങ്ങളുടെ തുടർച്ചയാണ്. എന്നാൽ, ആദിപുരുഷിൽ നിന്ന് നേട്ടമുണ്ടാക്കിയ ആരെങ്കിലും ഉണ്ടെങ്കിൽ, അത് നടൻ മനോഹർ പാണ്ഡെയാണ്. വാനര സേനയിലെ അംഗമായിരുന്ന അംഗദ്, രാവണന്റെ കൊട്ടാരത്തിൽ വാലിൽ നിന്ന് സിംഹാസനം ഉണ്ടാക്കി അതിൽ ഇരിക്കുന്നതിൽ പ്രശസ്തനായിരുന്നു. ഈ വേഷമാണ് മനോഹർ മനോഹരമാക്കിയത്.
പ്രത്യക്ഷത്തിൽ, മനോഹർ പാണ്ഡെയുടെ പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ആദിപുരുഷിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മനോഹറിനെ മലയാള ചിത്രത്തിനായി തിരഞ്ഞെടുത്തതെന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റിലൂടെ കണ്ണൂർ സ്ക്വാഡിൽ മനോഹർ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ട് ഉണ്ട്.
advertisement
മമ്മൂട്ടിയെ കൂടാതെ ശബരീഷ് വർമ്മ, റോണി രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയെ ഉദ്ധരിച്ച്‌ ഒരു ഉറവിടം പറയുന്നു. ത്രില്ലർ വിഭാഗത്തിലാണ് കണ്ണൂർ സ്ക്വാഡിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ നിരവധി പ്രമുഖ നടന്മാരുമായി സഹകരിക്കാൻ അവസരം ലഭിച്ചതിനാൽ സിനിമയെക്കുറിച്ച് ത്രില്ലായിരുന്നുവെന്നും മനോഹർ പറഞ്ഞു.
advertisement
കണ്ണൂർ സ്ക്വാഡ് ഒരു പാൻ-ഇന്ത്യൻ സിനിമയായാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്, മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ് നിർമ്മാണം. ‘കാതൽ: ദി കോർ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത് ജ്യോതികയാണ് നായിക. കടുഗണ്ണാവ ഒരു യാത്രയുടെ ചിത്രീകരണവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.
ആദിപുരുഷ് ഇന്ത്യയിൽ ഏകദേശം 277 കോടി രൂപ കളക്ഷൻ നേടി. ഇത് 600 കോടി ബജറ്റിൽ നിന്ന് വളരെ അകലെയാണ്. ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ഏകദേശം 150 കോടി രൂപ കളക്ഷൻ നേടി ബോക്‌സ് ഓഫീസ് യാത്ര പൂർത്തിയാക്കാൻ സാധ്യതയുണ്ട്.
advertisement
Summary: Adipurush fame Manohar Pandey reoprtedly got a meaty role in Mammootty starring Kannur Squad
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദിപുരുഷിൽ വേഷമിട്ട നടൻ മനോഹർ പാണ്ഡെ മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്‌ക്വാഡിൽ' അഭിനയിക്കും എന്ന് റിപ്പോർട്ട്
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement