ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധിപ്പേരുടേയും, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഈ ചടങ്ങുകൾ അരങ്ങേറിയത്.
ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, എ.കെ. സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ് ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. എ.കെ. സാജനും, ബാദുഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.
advertisement
ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Also read: Adi movie | അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ ടോം ആകില്ല ഇത്; ‘അടി’ തിയേറ്ററിലേക്ക്
ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ജോജു ജോർജും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് , വിജയരാഘവൻ, ജിനു ജോസ്, നൈല ഉഷ തുടങ്ങിയവരും നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു.
രാജേഷ് വർമ്മയുടേതാണ് തിരക്കഥ, സംഗീതം – ജെയ്ക്സ് ബിജോയ്,
ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – പ്രവീൺവർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വർഗീസ് ജോർജ്, കോ- പ്രൊഡ്യൂസേർസ് -ഷിജോ ജോസഫ്, ഗോകുൽവർമ്മ, കൃഷ്ണന രാജ് രാജൻ, പ്രൊഡക്ഷൻ കൺടോളർ – ദീപക് പരമേശ്വരൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ആർ.ജെ. ഷാൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, പി.ആർ.ഒ.- വാഴൂർ ജോസ്, ശബരി; മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, സ്റ്റിൽസ് – അനൂപ് ചാക്കോ.
അപ്പു, പാത്തു, പപ്പു പ്രൊഡക്ഷൻ ഹൗസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Summary: Launching and naming ceremony of Joshiy movie ‘Antony’ was held in Kochi. The director reunites with Porinju Mariyam Jose crew for the new outing