Adi movie | അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ ടോം ആകില്ല ഇത്; 'അടി' തിയേറ്ററിലേക്ക്

Last Updated:

ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരം കഥാപാത്രമായിരിക്കും 'അടി'യിലേത്

'അടി'
'അടി'
ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന അടി തിയെറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ദുൽഖർ സൽമാൻ കുറിച്ച വാക്കുകൾ ഇങ്ങനെ. “ഏറെ സ്നേഹം നിറച്ച് ഞങ്ങൾ ഒരുക്കിയ അടി തീയറ്ററുകളിൽ എത്തുകയാണ്. എനിക്ക് ഒത്തിരി പ്രിയപ്പെട്ടവരായ നടീനടന്മാരും അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയ ഒരു മനോഹര ചിത്രമാണിത്. കോവിഡ് മൂലം നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും തിയെറ്ററുകളിൽ തന്നെ ഈ ചിത്രം എത്തിക്കുവാൻ ഞങ്ങൾ അഹോരാത്രം അധ്വാനിച്ചിട്ടുണ്ട്. ഞങ്ങൾ എത്തുകയാണ്. സുഹൃത്തുക്കൾക്കും കുടുംബത്തോടും ഒപ്പം ചിത്രം കണ്ട് അഭിപ്രായം ഞങ്ങളെ അറിയിക്കുക. എൻ്റെ സിനിമകൾ നിർമ്മിക്കുക എന്നത് പോലെ തന്നെ മറ്റ് നടന്മാരുടെ ചിത്രങ്ങളും നിർമിക്കുക എന്നത് വെഫറർ ഫിലിംസിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിൻ്റെ കഥ കേട്ടപ്പോൾ തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുവാൻ ആഗ്രഹം തോന്നിയിരുന്നു. ഞങ്ങൾക്ക് നിങ്ങൾ തരുന്ന ഓരോ പിന്തുണക്കും ഒരായിരം നന്ദി.”
ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരം കഥാപാത്രമായിരിക്കും ‘അടി’യിലേത്. അഭിമുഖങ്ങളില്‍ കാണുന്ന ഷൈനിന്റെ നേരെ വിപരീതമാണ് സിനിമയിലെ ഷൈന്‍ എന്ന് ചിത്രത്തിൻ്റെ സംവിധായകനായ പ്രശോഭ് വിജയൻ പ്രസ്സ് മീറ്റിൽ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ‘അടി’ നിര്‍മിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിച്ച ചിത്രം കൂടിയാണ് ‘അടി’. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി’. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
advertisement
നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം: ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ്. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും, ആര്‍ട്ട് സുഭാഷ് കരുണും, രഞ്ജിത് ആര്‍. മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ : സിഫാസ് അഷ്‌റഫ്, സേതുനാഥ് പത്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, പി.ആർ.ഒ. : പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരം, വി.എഫ്.എക്സ്. ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ്, ഡിസൈൻ : ഓൾഡ് മങ്ങ്സ്.
advertisement
Summary: Adi movie of Shine Tom and Ahaana Krishna releasing on April 14
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Adi movie | അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ ടോം ആകില്ല ഇത്; 'അടി' തിയേറ്ററിലേക്ക്
Next Article
advertisement
90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
  • 90 മിനിറ്റ് കൂടിക്കാഴ്ചയിൽ ഇന്ത്യ-യുഎഇ 2032ഓടെ 200 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം നിശ്ചയിച്ചു

  • ഇന്ത്യ-യുഎഇ കരാറുകൾ നേരിട്ടുള്ള നിക്ഷേപം, സാങ്കേതിക സഹകരണം, പ്രതിരോധ പങ്കാളിത്തം ഉൾക്കൊള്ളുന്നു

  • പാക്-സൗദി കരാറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ-യുഎഇ കരാർ ആഗോള സാമ്പത്തികത്തിൽ വലിയ മാറ്റം വരുത്തുന്നു

View All
advertisement