TRENDING:

Nivin Pauly | 'രാമചന്ദ്രബോസ് & കോ'- എ പ്രവാസി ഹൈസ്റ്റ്; അത്യുഗ്രൻ പേരുമായി നിവിൻ പോളി - ഹനീഫ് അദേനി ചിത്രം

Last Updated:

ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിനു യുഎഇയിൽ തുടക്കം കുറിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിവിൻ പോളിയെ (Nivin Pauly) നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘രാമചന്ദ്രബോസ് & കോ’ (Ramachandrabose and Co) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘എ പ്രവാസി ഹൈസ്റ്റ്’ എന്ന ടാഗ്ലൈനോട് കൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഷണത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ.
നിവിൻ പോളി
നിവിൻ പോളി
advertisement

ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിനു യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

Also read: Nivin Pauly | ഡെസേർട്ട് സഫാരിയുമായി പൊളി ലുക്കിൽ നിവിൻ പോളി; ഹനീഫ് അദേനി ചിത്രം ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി

advertisement

പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി.എം.കെ., മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ., ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഓൺലൈൻ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ്ഫോർത്ത്‌, പി.ആർ.ഒ.- ശബരി, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: New movie of Nivin Pauly and Haneef Adeni named Ramachandrabose and Co

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nivin Pauly | 'രാമചന്ദ്രബോസ് & കോ'- എ പ്രവാസി ഹൈസ്റ്റ്; അത്യുഗ്രൻ പേരുമായി നിവിൻ പോളി - ഹനീഫ് അദേനി ചിത്രം
Open in App
Home
Video
Impact Shorts
Web Stories