നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി ഹനീഫ് അദേനി ( Haneef Adeni) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. 55 ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍ ആരംഭിച്ചത്. സെക്കന്‍ഡ് ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. മാജിക് ഫെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നിലവില്‍ NP42 എന്നാണ് ചിത്രം അറിയപ്പെടുന്നത്. നിവിന്‍ പോളിയുടെ നാല്പത്തി രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവന്നിരുന്നു. ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു (തുടർന്ന് വായിക്കുക)
നിഷാദ് യൂസഫാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മേക്കപ്പ്- ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്സ്- ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്, ഡി.ഒ.പി.- അസോസിയേറ്റ് രതീഷ് മന്നാര്‍