മികച്ച ഓപണിംഗ് കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ആറാട്ടിന്റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.
പാലക്കാട് ഒരു ഭൂമിയിടപാടുമായി വന്നുചേരുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന വ്യക്തിയും നാട്ടുകാരും ചേര്‍ന്നുള്ള കഥയാണ് 'ആറാട്ട്'.
Also Read-Aaraattu review | നെയ്യാറ്റിൻകര ഗോപന്റെ പൂണ്ടുവിളയാട്ടം; മാസ് ആക്ഷന്റെ 'ആറാട്ട്'
advertisement
ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. ബോക്‌സ് ഓഫീസില്‍ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന.
Also Read-Car racing | മലയാളത്തിൽ മുഴുനീള കാർ റേസിംഗ് ചിത്രം; ഹിമാലയവും ചെന്നൈയും ലൊക്കേഷൻ
വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.