TRENDING:

പെങ്കുട്ട്യോൾക്കൊപ്പം ഷാപ്പിൽ 'വെള്ള'മടിച്ച് ജയസൂര്യ; ദീപാവലി ദിനത്തിൽ 'വെള്ളം' ടീമിന്റെ സമ്മാനം

Last Updated:

ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബൽ സംഗീതം നൽകി വിശ്വനാഥൻ ആണ് പാട്ട് പാടിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫുട്ബോൾ താരം വി പി സത്യന്റെ കഥ പറഞ്ഞ സിനിമയായ 'ക്യാപ്റ്റനു' ശേഷം നടൻ ജയസൂര്യയും  സംവിധായകൻ പ്രജേഷ് സെന്നും ഒരുമിക്കുന്ന സിനിമയാണ് 'വെള്ളം'. ദീപാവലി ദിനത്തിൽ ചിത്രത്തിൽ ഗാനം റിലീസ്  ചെയ്തിരിക്കുകയാണ് 'വെള്ളം' ടീം.
advertisement

'ഒരു കുറി കണ്ടു നാം' എന്ന ഗാനമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള  വീഡിയോയാണ് പാട്ടിനൊപ്പമുള്ളത്. ജയസൂര്യയ്ക്ക് ഒപ്പം കുറച്ച് പെൺകുട്ടികളും ഈ പാട്ടിലുണ്ട്. ഷാപ്പിൽ ഇരുന്ന് ഒരാൾ പാടുന്നതും ആളുകൾക്കൊപ്പം ജയസൂര്യയും ഷാപ്പിൽ ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

advertisement

ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബൽ സംഗീതം നൽകി വിശ്വനാഥൻ ആണ് പാട്ട് പാടിയിരിക്കുന്നത്. ജയസൂര്യയും സംയുക്ത മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. റോബി വർഗീസ് ആണ് ഛായാഗ്രഹണം.

ഫ്രണ്ട് ലി പ്രൊഡക്ഷൻസ് എൽ എൽ പിയുടെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മണമ്പറക്കാട്ട് എന്നിവർ ചേർന്നാണ് 'വെള്ളം - ദ എസൻഷ്യൽ ഡ്രിങ്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിർമാണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പെങ്കുട്ട്യോൾക്കൊപ്പം ഷാപ്പിൽ 'വെള്ള'മടിച്ച് ജയസൂര്യ; ദീപാവലി ദിനത്തിൽ 'വെള്ളം' ടീമിന്റെ സമ്മാനം
Open in App
Home
Video
Impact Shorts
Web Stories