TRENDING:

നവാഗതരും മുതിർന്ന താരങ്ങളും ഒരുപോലെ അണിനിരക്കുന്ന 'സമാധാന പുസ്തകം' ആലുവയിൽ ചിത്രീകരണം പൂർത്തിയാക്കി

Last Updated:

പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യോഹാൻ ഷാജോൺ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ (Samadhana Pusthakam) സിനിമയുടെ ചിത്രീകരണം ആലുവയിൽ പൂർത്തിയായി. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി, സതീഷ് കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement

Also read: Jagan Shaji Kailas | ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധായകനാവുന്നു; നായകൻ സിജു വിൽസൺ

ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥ് സംവിധാനം ചെയ്യുന്നു. ജോ & ജോ 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി. ജോസ് സംവിധായകൻ രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

advertisement

ക്യാമറാമാൻ സതീഷ് കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘സമാധാന പുസ്തകം’. കഥ, തിരക്കഥ, സംഭാഷണം- അരുൺ ഡി. ജോസ്, രവീഷ് നാഥ്, സി.പി. ശിവൻ, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- മണികണ്ഠൻ അയ്യപ്പ, എഡിറ്റിംഗ് -ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ആംബ്രോ വർഗീസ്, ഷിനൂപ് ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, ആർട്ട് ഡയറക്ടർ- വിനോദ് പട്ടണക്കാടൻ, മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ- റെനീത്, സക്കീർ; അസിസ്റ്റന്റ് ഡയറക്ടർ – യോഗേഷ് വിഷ്ണു വിസിഗ, ഷോൺ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ഡിസൈനിങ് -യെല്ലോ ടൂത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Samadhana Pusthakam is an upcoming Malayalam movie starring a set of freshers alongside established names in the industry. The film is directed by Raveesh Nath. Shooting of the film had a wrap in Aluva

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നവാഗതരും മുതിർന്ന താരങ്ങളും ഒരുപോലെ അണിനിരക്കുന്ന 'സമാധാന പുസ്തകം' ആലുവയിൽ ചിത്രീകരണം പൂർത്തിയാക്കി
Open in App
Home
Video
Impact Shorts
Web Stories