Jagan Shaji Kailas | ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധായകനാവുന്നു; നായകൻ സിജു വിൽസൺ

Last Updated:

മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്

ജഗൻ ഷാജി കൈലാസ്, സിജു വിൽസൺ
ജഗൻ ഷാജി കൈലാസ്, സിജു വിൽസൺ
സംവിധായകൻ ഷാജി കൈലാസിന്റെ (Shaji Kailas) മകൻ ജഗൻ ഷാജി കൈലാസ് (Jagan Shaji Kailas) സംവിധായകനാകുന്നു. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്. എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രമാണിത്. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സർവ്വീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ബിനുലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. തിരക്കഥ രചിക്കുന്നു. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
advertisement
ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ,
കലാസംവിധാനം – ഡാനി മുസ്സരിസ്, മേക്കപ്പ് – അനീഷ് വൈപ്പിൻ, കൊസ്റ്യൂം ഡിസൈൻ – വീണാ സ്യമന്തക്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്, പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ് ഐ., പി.ആർ.ഒ.- വാഴൂർ ജോസ്.
ജൂൺ രണ്ടിന് ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും. ജൂൺ അഞ്ചു മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.
advertisement
Summary: It is another ‘sonrise’ for Malayalam cinema. Jagan Shaji Kailas, the first born to director Shaji Kailas and wife Annie announced his first movie as a director. The maiden film has actor Siju Wilson playing the lead in a cop role. Jagan has so far assisted dad Shaji Kailas, director Renji Panicker and Nithin Renji Panicker and made a musical video
മലയാളം വാർത്തകൾ/ വാർത്ത/Film/
Jagan Shaji Kailas | ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധായകനാവുന്നു; നായകൻ സിജു വിൽസൺ
Next Article
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement