TRENDING:

കൊറിയൻ ദൃശ്യത്തിലെ മോഹൻലാൽ പാരസൈറ്റിലെ സൊങ് കാങ് ഹോ

Last Updated:

ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്ന് ചിത്രങ്ങളും റീമേക്ക് ചെയ്യാൻ പദ്ധതിയിടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള ചിത്രം ദൃശ്യത്തിന്റെ കൊറിയൻ പതിപ്പിൽ നായകനാവാൻ പാരസൈറ്റ് താരം സൊങ് കാങ് ഹോ. മുൻ വാർണർ ബ്രദേഴ്‌സ് എക്‌സിക്യൂട്ടീവ് ജെയ് ചോയ്, കോബ്‌വെബ് ഡയറക്ടർ കിം ജീ-വൂൺ, പാരസൈറ്റ് താരം സൊങ് കാങ് ഹോ എന്നിവർ ചേർന്ന് സ്ഥാപിച്ച ദക്ഷിണ കൊറിയയിലെ ആന്തോളജി സ്റ്റുഡിയോയുമായി കുമാർ മംഗാട്ട് പഥക്കിന്റെ മുംബൈ ആസ്ഥാനമായുള്ള പനോരമ സ്റ്റുഡിയോ കൈകോർക്കുകയാണ്. ഈ കൂട്ടുകെട്ട് ‘ദൃശ്യം’ സിനിമ കൊറിയൻ ഭാഷയിൽ റീമേക്ക് ചെയ്യും.
സൊങ് കാങ് ഹോ, മോഹൻലാൽ
സൊങ് കാങ് ഹോ, മോഹൻലാൽ
advertisement

രണ്ട് സ്റ്റുഡിയോകളും സംയുക്തമായി റീമേക്ക് നിർമ്മിക്കും എന്നാണ് വിവരം. ഒരു ഇന്ത്യൻ ചിത്രവും കൊറിയൻ സ്റ്റുഡിയോയും തമ്മിലുള്ള ആദ്യ സഹകരണത്തെ അടയാളപ്പെടുത്തുക കൂടിയാണിത്. കൂടാതെ ആദ്യമായി ഒരു ഹിന്ദി ചിത്രം കൊറിയൻ ഭാഷയിലേക്ക് ഔദ്യോഗികമായി റീമേക്ക് ചെയ്യപ്പെടുക കൂടിയാണ്. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്ന് ചിത്രങ്ങളും റീമേക്ക് ചെയ്യാൻ പദ്ധതിയിടുന്നു. ആദ്യ ഗഡുവിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also read: Mohanlal Drishyam | ജോർജുകുട്ടി ഇനി ഇന്തോനേഷ്യയിലേക്ക്; ദൃശ്യം വാര്‍ത്ത സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

advertisement

യുഎസ് ആസ്ഥാനമായുള്ള നിർമ്മാതാവും മുൻ വാർണർ ബ്രദേഴ്‌സ് എക്‌സിക്യൂട്ടീവായ ജാക്ക് എൻഗുയെൻ ആന്തോളജി ടീമിനും പഥക്കിനുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പും (2015) അതിന്റെ തുടർച്ചയായ ദൃശ്യം 2 (2022) നിർമ്മിച്ചതും പനോരമയാണ്. അജയ് ദേവ്ഗൺ ആയിരുന്നു ഹിന്ദി പതിപ്പിലെ നായകൻ.

സ്വന്തം കുടുംബം രക്ഷിക്കാൻ വേണ്ടി സാഹചര്യ സമ്മർദ്ദം മൂലമുണ്ടായ ഒരു കൊലപാതകം മറച്ചുവയ്ക്കാൻ തന്ത്രപരമായി കഥകൾ മെനഞ്ഞ നാട്ടിൻപുറംകാരനായ ഒരു കേബിൾ ടി.വി. ഓപ്പറേറ്റരുടെ കഥാപാത്രമാണ് മോഹൻലാലിന്റെ ജോർജ്കുട്ടി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററിലെ രണ്ടാം ഭാഗം ഒ.ടി.റ്റിയിലുമാണ് റിലീസ് ചെയ്തത്.

advertisement

ഇരുട്ടിന്റെ മറവിൽ കടന്നു വന്ന ‘ക്ഷണിക്കപ്പെടാത്ത അതിഥിയെ’ പിന്നീട് ഒരിക്കലും, ഒരുതരത്തിലും തിരികെ വരാൻ കഴിയാത്ത വണ്ണം പറഞ്ഞയച്ച ജോർജ് കുട്ടിയുടെ കുടുംബം നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം.

കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: News that Drishyam movie being remade in Korean language has been out a while ago. As per latest reports, Parasite actor Song kang-ho has been roped in to play lead in Drishyam Korean version. Mohanlal played Georgekutty, the hero, in the Malayalam version

മലയാളം വാർത്തകൾ/ വാർത്ത/Film/
കൊറിയൻ ദൃശ്യത്തിലെ മോഹൻലാൽ പാരസൈറ്റിലെ സൊങ് കാങ് ഹോ
Open in App
Home
Video
Impact Shorts
Web Stories