Mohanlal Drishyam | ജോർജുകുട്ടി ഇനി ഇന്തോനേഷ്യയിലേക്ക്; ദൃശ്യം വാര്‍ത്ത സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

Last Updated:

Mohanlal movie Drishyam to be remade in Indonesian language | കേരളത്തിൽ നിന്നും ജോർജ് കുട്ടിയും കുടുംബവും ഇന്തോനേഷ്യയിലേക്ക്

Drishyam 2
Drishyam 2
ചൈനക്ക് പിന്നാലെ കേരളത്തിൽ നിന്നും ജോർജ് കുട്ടിയും കുടുംബവും ഇന്തോനേഷ്യയിലേക്ക്. മലയാള ചിത്രം 'ദൃശ്യം' ഇന്തോനേഷ്യയിൽ റീമേക് ചെയ്യുന്ന വിവരം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഇന്തോനേഷ്യൻ ഭാഷയിലേക്കു റീമേക് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'ദൃശ്യം'.
"ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു," ആന്റണി കുറിച്ചു.
advertisement
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത സിനിമയുടെ സ്വീക്വൽ ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധായക മികവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. 2013ലാണ് ദൃശ്യം ഒന്നാം ഭാഗം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസൻ, എസ്തര്‍ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
advertisement
ഉദ്വേഗഭരിതമായ തിരക്കഥയുടെ പിൻബലത്തോട് കൂടി അവതരിപ്പിച്ച ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാവുമെന്നും, പക്ഷെ ഉടനെയുണ്ടാവില്ലെന്നും സംവിധായകൻ അറിയിച്ചിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുകയായിരുന്നു.
Summary: Mohanlal starrer Malayalam movie Drishyam 2 is up for an Indonesian remake. Confirming the news, producer Antony Perumbavoor said Drishyam is the first from Malayalam to get an remake in Indonesian language. The Jeethu Joseph directorial released its first part in 2013 and the sequel in 2021
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal Drishyam | ജോർജുകുട്ടി ഇനി ഇന്തോനേഷ്യയിലേക്ക്; ദൃശ്യം വാര്‍ത്ത സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement