പല താരങ്ങളും ഇതിനോടകം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിക്കഴിഞ്ഞു. അവരോട് പണ്ടത്തേക്കാൾ അടുപ്പം തോന്നിക്കാൻ വേണ്ടി ഈ സന്ദർഭങ്ങൾ ഉപയോഗപ്രദമായി.
Also read: ബിഗ് ബോസ് പുതിയ സീസൺ ആരംഭിക്കാൻ തയാറെടുക്കുന്നോ?
ഈ ലോക്ക്ഡൗൺ നാളുകളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ താരമാണ് പേളി മാണി. വീട്ടിലിരിപ്പിന്റെ പല തലങ്ങളുമായി പേളി ഓരോ ദിവസവും തന്റെ പോസ്റ്റിലൂടെ എത്താറുണ്ട്. ശ്രീനിഷ് ഫോണിൽ സമയം ചിലവിടുന്നതിൽ ആനന്ദം കണ്ടെത്തുമ്പോൾ തനിക്ക് ബോറടിയാണ് ഉണ്ടാവാറുള്ളതെന്ന് പറഞ്ഞായിരുന്നു പേളിയുടെ ഒരു പോസ്റ്റ്.
advertisement
ആ ബോറടി ഒഴിവാക്കലിന്റെ ഏറ്റവും പുതിയ വേർഷനുമായി പേളി ഇതാ വരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള പേളിയുടെ 'ഫോൺ സംഭാഷണമാണ്' വിഡിയോയിൽ.
ഹലോ ട്രംപ് അങ്കിൾ, എന്തൊക്കെയുണ്ട്? എന്ന് ചോദിച്ചു കൊണ്ടാണ് പേളി സംഭാഷണം തുടങ്ങുന്നത്. ഇതിന്റെ വിശാലമായ വീഡിയോ യൂട്യൂബിൽ പേളി പോസ്റ്റ് ചെയ്യുന്നു. വീഡിയോ ചുവടെ: