റിലീസ് ചെയ്യും.
ചിത്രത്തിലെ പുതിയ ഗാനത്തിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദി ശങ്കരന്റെ ‘നിർവാണ ശതകത്തിൽ’ നിന്നുമാണ് ‘ശിവോഹം ശിവോഹം’ എന്ന ഗാനത്തിന്റെ ഉത്ഭവം. ഗ്ലിമ്പ്സ് വീഡിയോയാണ് പുറത്തിറങ്ങിയത്. ആദ്യം മുതൽ അവസാനം വരെ പൂർണമായും സംഗീത പ്രേമികൾക്ക് വിരുന്ന് നൽകുന്ന രീതിയിലാണ് ഗാനം പോകുന്നത്.
advertisement
സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ഷെൻബഗരാജ്, ടി.എസ്. അയ്യപ്പൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ. റഹ്‌മാനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം വമ്പൻ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ് രണ്ടാം ഭാഗവും കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്.
ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ശരത് കുമാർ, പ്രഭു, ജയറാം, ലാൽ, കിഷോർ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം കേരളത്തിൽ വിതരണം ചെയ്തിരുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി.ആർ.ഒ. – ശബരി.