പൊന്നിയിന്‍ സെല്‍വന് വെല്ലുവിളിയാകുമോ ? ചോളന്മാര്‍ക്ക് പിന്നാലെ പാണ്ഡ്യ വീരഗാഥ പറയാന്‍ 'യാതിസൈ' വരുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
500 കോടി ബജറ്റിലാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയതെങ്കില്‍ 6 കോടിയാണ് യാതിസൈയുടെ ബജറ്റ്
കോടികളുടെ ബജറ്റ് ഇല്ല, വമ്പന്‍ താര നിരയില്ല, ബ്രഹ്മാണ്ഡ സെറ്റുകളില്ല ഇതൊന്നുമില്ലാതെ എങ്ങനെ ഇക്കാലത്ത് ഒരു ചരിത്രസിനിമ എടുക്കാന്‍ പറ്റും. ചോളരാജവംശത്തിന്‍റെ കഥപറയുന്ന മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം റിലീസിനെത്തുമ്പോള്‍ ഈ പറഞ്ഞ സന്നാഹങ്ങളൊന്നുമില്ലാതെ തമിഴകത്ത് ഒരു പീരിഡ് ഡ്രാമ റിലീസിന് ഒരുങ്ങുകയാണ് .
പൊന്നിയിന്‍ സെല്‍വന്‍ പറഞ്ഞ ചോളന്മാരുടെ കഥയിലെ വില്ലന്‍മാരായ പാണ്ഡ്യന്മാരുടെ ചരിത്രം പറയുന്ന ‘യാതിസൈ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെറിയ ബജറ്റില്‍ ഒരു പിരീഡ് ഡ്രാമ ചിത്രം നിർമ്മിക്കുക സാധ്യമാണ് എന്ന് തെളിയിക്കുന്നതിനൊപ്പം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇതുവരെ ആറ് മില്യൺ (60 ലക്ഷം) ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. മുൻനിര താരങ്ങളില്ലാത്തെ ചിത്രത്തിന്റെ ഉള്ളടക്കത്തിലും മേക്കിങ്ങിലുമാണ് പ്രതീക്ഷ.
advertisement
500 കോടി ബജറ്റിലാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയതെങ്കില്‍ 6 കോടിയാണ് യാതിസൈയുടെ ബജറ്റ്. ധരിണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍, എസ് റൂബി ബ്യൂട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
advertisement
മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നതിന് ഒരാഴ്ച മുന്‍പേയാണ് യാതിസൈ റിലീസിനെത്തും. അതുകൊണ്ട് തന്നെ രണ്ട് പിരീഡ് ഡ്രാമ സിനിമകളുടെ ബോക്സ് ഓഫീസ് പോരാട്ടവും വരും ദിവസങ്ങളിൽ കാണാനാകും. പി എസ് 2 ഏപ്രില്‍ 28 നും യാതിസൈ ഏപ്രില്‍ 21നുമാണ് തിയേറ്ററുകളിലെത്തുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
April 10, 2023 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പൊന്നിയിന്‍ സെല്‍വന് വെല്ലുവിളിയാകുമോ ? ചോളന്മാര്‍ക്ക് പിന്നാലെ പാണ്ഡ്യ വീരഗാഥ പറയാന്‍ 'യാതിസൈ' വരുന്നു