മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷനും ചേർന്നാണ് പിരീഡ് ഡ്രാമ ചിത്രമായ പൊന്നിയൻ സെൽവൻ നിർമിച്ചത്. സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.
ആമസോൺ പ്രൈമിന് റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എത്ര രൂപയ്ക്കാണ് പ്രൈം സിനിമയുടെ അവകാശം നേടിയതെന്ന് പുറത്തുവിട്ടിട്ടില്ല. എന്നായിരിക്കും ചിത്രം ആമസോൺ സംപ്രേഷണം ചെയ്യുക എന്നത് അടുത്ത ദിവസങ്ങളിൽ അറിയാം.
Also Read- വർമ്മസാറേ എന്താ ശരിക്കും കളി...? പിടിതരാതെ 'കിംഗ് ഫിഷ്' ടീസർ
advertisement
തമിഴ് സിനിമാ ലോകത്തെ ഏറ്റവും വമ്പൻ ചിത്രമായാണ് പൊന്നിയൻ സെൽവൻ കരുതപ്പെടുന്നത്. രണ്ട് ഭാഗങ്ങളിലായി പൂർത്തിയാക്കിയ ചിത്രത്തിന്റെ ബജറ്റ് 500 കോടിയിലധികമാണ്. ചിയാൻ വിക്രം, ഐശ്വര്യ റായ്, ത്രിഷ, കാർത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയറാം, പ്രകാശ് രാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.