King Fish teaser | വർമ്മസാറേ എന്താ ശരിക്കും കളി...? പിടിതരാതെ 'കിംഗ് ഫിഷ്' ടീസർ

Last Updated:

അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കിംഗ് ഫിഷ് ടീസർ
കിംഗ് ഫിഷ് ടീസർ
അനൂപ് മേനോന്‍ (Anoop Menon) സംവിധാനവും തിരക്കഥയുമൊരുക്കുന്ന 'കിംഗ് ഫിഷ്' (King Fish) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് (B. Ranjith) ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ചാണ് ടീസർ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാറിന് ചിത്രം തീയറ്ററുകളില്‍ എത്തും.
നന്ദു, ഇര്‍ഷാദ് അലി, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, ആര്യന്‍ കൃഷ്ണ മേനോന്‍, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്. കോയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അനൂപ് മേനോന്‍, ദീപക് വിജയന്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് രതീഷ് വേഗയാണ്. പശ്ചാത്തലസംഗീതം - ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ് - സിയാന്‍ ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍ - വരുണ്‍ ജി പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍ - ഡുന്‍ദു രഞ്ജീവ് രാധ, പ്രൊജക്ട് ഡിസൈനര്‍ - സിന്‍ജോ ഒറ്റത്തൈക്കല്‍, കോസ്റ്റ്യൂം ഡിസൈനർ - ഹീര റാണി, മേക്കപ്പ് - നരസിംഹ സ്വാമി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകർ.
advertisement
സൂപ്പർഹിറ്റായി തീർന്ന കായംകുളം കൊച്ചുണ്ണിക്ക് (Kayamkulam Kochunni) ശേഷം നിവിൻ പോളി (Nivin Pauly) - റോഷൻ ആൻഡ്രൂസ് (Rosshan Andrrews) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'സാറ്റർഡേ നൈറ്റ്‌' (Saturday Night) എന്ന ചിത്രത്തിന്റെ രസകരമായ പോസ്റ്ററുകൾക്കും ടീസറുകൾക്കും ശേഷം മറ്റൊരു രസക്കാഴ്ചയിതാ. പൂജാ റിലീസായി സെപ്റ്റംബർ 30ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പ്രേക്ഷകർക്കുള്ള ഓണസമ്മാനമായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
advertisement
യുവത്വത്തിന്റെ ഒരു ആഘോഷം ഉറപ്പിച്ചാണ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പ്രേക്ഷകന്റെ മനം നിറയ്ക്കുന്ന ആഘോഷക്കാഴ്ചകൾക്ക് ഒരു കുറവും വരുത്തില്ലായെന്ന് ട്രെയ്‌ലറും ഉറപ്പ് നൽകുന്നു. ഒരു പക്കാ കോമഡി ചിത്രമായിട്ടാണ് 'സാറ്റർഡേ നൈറ്റ്' പ്രേക്ഷകരിലേക്ക് എത്തുന്നത്.
മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു പബ്ബിനകത്ത് ഫുൾ പാർട്ടിയും ആഘോഷങ്ങളുമായി ഒരു സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്‌തിരിക്കുന്നത്‌. അത് ട്രെയ്‌ലറിൽ നിന്നും വ്യക്തമാകുന്നുമുണ്ട്. ഡിജെയും മ്യൂസിക്കുമെല്ലാമായി പ്രേക്ഷകർക്കും ആഘോഷത്തിന്റെ പൂർണത അനുഭവവേദ്യമാക്കുവാൻ ട്രെയ്‌ലറിന് സാധിച്ചിട്ടുണ്ട്.
advertisement
ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്.
Summary: King Fish teaser has been dropped prior to release on September 16
മലയാളം വാർത്തകൾ/ വാർത്ത/Film/
King Fish teaser | വർമ്മസാറേ എന്താ ശരിക്കും കളി...? പിടിതരാതെ 'കിംഗ് ഫിഷ്' ടീസർ
Next Article
advertisement
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക കൃത്രിമം ആരോപണങ്ങള്‍ തള്ളി.

  • വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

  • അലന്ദ് മണ്ഡലത്തിലെ വോട്ട് നീക്കം വിവാദത്തെക്കുറിച്ച് ഇസിഐ വിശദീകരണം നല്‍കി.

View All
advertisement