Also Read- 50 ലക്ഷം രൂപയുടെ പടക്കങ്ങൾ; ആദിപുരുഷ് പ്രീ റിലീസ് ഇവന്റിന് മാത്രം പൊടിക്കുന്നത് 2.5 കോടി രൂപ!
advertisement
ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ആദ്യ ട്രെയിലർ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ആരാധകർ സ്വീകരിച്ച മട്ടാണ്. യൂട്യൂബിൽ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം പേരാണ് ട്രെയിലർ കണ്ടത്.
Also Read- ‘ഹനുമാന്‍ എത്തും’; ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
രാമായണ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ പ്രധാനമായും രാമരാവണ യുദ്ധമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് നടി കൃതി സനോനാണ് സീതാ ദേവിയായി എത്തുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
രാവണന്റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്. ഹനുമാനായി ദേവദത്ത നാഗേയും ലക്ഷ്മണനായി സണ്ണി സിംഗും എത്തുന്നു. 500 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 16 നാണ് ചിത്രം പുറത്തിറങ്ങുന്നത്.