Adipurush| 50 ലക്ഷം രൂപയുടെ പടക്കങ്ങൾ; ആദിപുരുഷ് പ്രീ റിലീസ് ഇവന്റിന് മാത്രം പൊടിക്കുന്നത് 2.5 കോടി രൂപ!
- Published by:Naseeba TC
- news18-malayalam
Last Updated:
ആദിപുരുഷിന്റെ പ്രത്യേക ട്രെയിലർ ലോഞ്ചാണ് ഇന്ന് വൈകിട്ട് തിരുപ്പതിയിൽ നടക്കാനിരിക്കുന്നത്
ഇന്നാണ് പ്രഭാസ് ചിത്രം ആദിപുരുഷിന്റെ പ്രത്യേക ട്രെയിലർ ലോഞ്ച് തിരുപ്പതിയിൽ നടക്കുന്നത്. വൈകിട്ട് അഞ്ചിനാണ് ഇവന്റ്. ഇതിനായി പ്രാഭാസിനൊപ്പം നായിക കൃതി സനോനും സംവിധായകൻ ഓം റൗട്ടും തിരുപ്പതിയിൽ എത്തുന്നുണ്ട്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
പരിപാടിയിൽ പ്രഭാസിന്റെ വലിയൊരു ആരാധക കൂട്ടത്തെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായി വമ്പൻ തയ്യാറെടുപ്പുകളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കോടികളാണ് ഈ ഒരു ഇവന്റിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്.
Also Read- ‘ഹനുമാന്‍ എത്തും’; ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
2.5 കോടി രൂപ തിരുപ്പതിയിലെ പ്രത്യേക ട്രെയിലർ ലോഞ്ചിനു വേണ്ടി ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവന്റിന് മോടിപിടിപ്പിക്കാൻ 50 ലക്ഷത്തിന്റെ പടക്കങ്ങൾ മാത്രം തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്തായാലും ഈ വാർത്തകളോടൊന്നും സംഘാടകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
#Adipurush pre release event preparations underway in tirupathi pic.twitter.com/YXd6j6McVh
— Team PRABHAS (@TeamPrabhasOffl) June 5, 2023
പ്രഭാസ് ആരാധകർ ഒരിക്കലും മറക്കാത്ത ദൃശ്യവിസ്മയത്തിനായിരിക്കും ഇന്ന് വൈകിട്ട് സ്റ്റേഡിയത്തിൽ സാക്ഷിയാകുക എന്ന് മാത്രമാണ് സംഘാടകരുടെ ഉറപ്പ്. സ്പെഷ്യൽ ട്രെയിലറിൽ രാമരാവണ യുദ്ധത്തിന്റെ പ്രത്യേക ഭാഗങ്ങളും പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read- 500 കോടിയുടെ നിർമാണം; റിലീസിനു മുമ്പ് 432 കോടി നേടി ആദിപുരുഷ്
രാമായണ കഥയെ ആസ്പദമാക്കിയാണ് ഓം റൗട്ട് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. 500 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാമനായി പ്രഭാസും സീതാ ദേവിയായി കൃതി സനോനും എത്തുമ്പോൾ രാവണന്റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tirupati,Chittoor,Andhra Pradesh
First Published :
June 06, 2023 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush| 50 ലക്ഷം രൂപയുടെ പടക്കങ്ങൾ; ആദിപുരുഷ് പ്രീ റിലീസ് ഇവന്റിന് മാത്രം പൊടിക്കുന്നത് 2.5 കോടി രൂപ!