TRENDING:

Adipurush | പരാജയപർവ്വം തുടരുന്നു; 13-ാം ദിവസം വളരെ മോശം കളക്ഷൻ നേടി പ്രഭാസിന്റെ ആദിപുരുഷ്

Last Updated:

ചിത്രത്തിലെ വിവാദ ഡയലോഗുകൾ മാറ്റിയിട്ടും ആദിപുരുഷ് ബോക്സ് ഓഫീസ് കളക്ഷനിൽ ഇടിവ് സംഭവിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓം റൗത്തിന്റെ ആദിപുരുഷിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിൽ, ചിത്രം 13-ാം ദിവസം ഏറ്റവും കുറഞ്ഞ കളക്ഷൻ രേഖപ്പെടുത്തി. ട്രാക്കർ സാക്നിൽക് അനുസരിച്ച്, പ്രഭാസ് (Prabhas) നായകനായ ചിത്രം അതിന്റെ 13-ാം ദിവസം എല്ലാ ഭാഷകളിലുമായി നേടിയത് 1.5 കോടി രൂപ മാത്രമാണ്. ഇതോടെ എല്ലാ ഭാഷകളിലുമായി ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷൻ 281 കോടി രൂപയായി.
ആദിപുരുഷ്
ആദിപുരുഷ്
advertisement

കാർത്തിക് ആര്യൻ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന സത്യപ്രേം കി കഹാനിയുമായി ആദിപുരുഷ് വ്യാഴാഴ്ച മുതൽ കടുത്ത മത്സരം നേരിടും. പ്രഭാസും കൃതി സനോണും ഒന്നിക്കുന്ന ചിത്രത്തിന് ഇന്ത്യയിൽ 300 കോടി കടക്കാൻ കഴിയുമോ ഇല്ലയോ എന്നതും അത്ഭുതപ്പെടുത്തുന്നു.

ചിത്രത്തിലെ വിവാദ ഡയലോഗുകൾ മാറ്റിയിട്ടും ആദിപുരുഷ് ബോക്സ് ഓഫീസ് കളക്ഷനിൽ ഇടിവ് സംഭവിക്കുന്നു. ലങ്കാ ദഹനം രംഗത്തെക്കുറിച്ച് പ്രേക്ഷകർ അസ്വസ്ഥരായിരുന്നു. ഹനുമാന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് വിവാദമായെങ്കിലും അത് സിനിമയിൽ നിന്നും നീക്കം ചെയ്തിരുന്നു.

advertisement

Also read: ആദിപുരുഷിൽ വേഷമിട്ട നടൻ മനോഹർ പാണ്ഡെ മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡിൽ’ അഭിനയിക്കും എന്ന് റിപ്പോർട്ട്

പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദിപുരുഷ് പ്രേക്ഷകരെക്കാളും വാർത്തകളെക്കാളും ട്രോളുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ബോക്‌സ് ഓഫീസ് വിൽപ്പനയിൽ ചിത്രം വൻ മാർജിനിൽ പരാജയപ്പെട്ടു. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആദ്യ ദിനം ലോകമെമ്പാടുമായി 140 കോടി നേടിയിരുന്നു.

advertisement

എന്നാൽ, ഏഴ് ദിവസം കൊണ്ട് ചിത്രം 5.5 കോടിയിലേക്ക് കൂപ്പുകുത്തി. ബോക്‌സ് ഓഫീസ് പ്രകടനത്തിലെ ഇടിവിന് മറുപടിയായി, പ്രഭാസ് നായകനായ ചിത്രത്തിന്റെ നിർമ്മാതാക്കൾ വ്യാഴം, വെള്ളി ദിവസങ്ങളിലെ ഷോകളുടെ ടിക്കറ്റ് നിരക്ക് 150 രൂപയായി കുറച്ചു. അതിനു ശേഷം വീണ്ടും അടുത്ത വിലക്കുറവുമായി നിർമാതാക്കൾ എത്തി.

112 രൂപയാണ് പുതിയ വിലയായി നിശ്ചയിച്ചത്. ഹൈന്ദവ ഇതിഹാസമായ രാമായണത്തെയും അതിലെ കഥാപാത്രങ്ങളെയും വളച്ചൊടിച്ചെന്നാരോപിച്ച് ചിത്രം ഏറെ വിമർശനം നേടിയിരുന്നു.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തിന്റെ രൂപാന്തരമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prabhas movie Adipurush records another box office low on the 13th day of release

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush | പരാജയപർവ്വം തുടരുന്നു; 13-ാം ദിവസം വളരെ മോശം കളക്ഷൻ നേടി പ്രഭാസിന്റെ ആദിപുരുഷ്
Open in App
Home
Video
Impact Shorts
Web Stories