കോമിക്-കോണില്‍ പങ്കെടുക്കുന്നവര്‍ക്കായി വൈജയന്തി മൂവീസ് രസകരമായ ചര്‍ച്ചകളും അവിസ്മരണീയമായ പ്രകടനങ്ങളും ഒരുക്കുന്നുണ്ട്. വര്‍ണ്ണാഭമായ ഇന്ത്യന്‍ സംസ്കാരവും, അതില്‍ അന്തര്‍ലീനമായ ശാസ്ത്രകൗതുകങ്ങളും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യവും ഇതോടെ നിറവേറും.
ഉലകനായകന്‍ കമല്‍ ഹാസന്‍, സൂപ്പര്‍സ്റ്റാര്‍ പ്രഭാസ്, ദീപികാ പദുക്കോണ്‍, ദേശീയ അവാര്‍ഡ് ജേതാവായ നാഗ് അശ്വിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ചയോടെയാണ് ജൂലൈ 20ന് ആഘോഷം ആരംഭിക്കുക. പാനല്‍ ചര്‍ച്ചയില്‍ ‘പ്രൊജക്റ്റ് കെ’യുടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയിലര്‍, റിലീസ് ഡേറ്റ് തുടങ്ങിയവ പ്രഖ്യാപിച്ചുകൊണ്ട് കോമിക്-കോണ്‍ പ്രേക്ഷകര്‍ക്ക് ഗംഭീരമായൊരു അനുഭവമായിരിക്കും സമ്മാനിക്കുക.
advertisement
Also read: Project K | പ്രഭാസ് – ദീപിക പദുക്കോൺ ചിത്രം പ്രൊജക്ട് കെയിൽ കമൽഹാസനും? പ്രതിഫലം 150 കോടിയോ?
കോമിക്-കോണിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ നാഗ് അശ്വിന്‍ പറഞ്ഞു, “എക്കാലത്തെയും ഏറ്റവും മികച്ച ചില സൂപ്പര്‍ഹീറോസിന്റെയും ചരിതങ്ങളുടെയും തറവാടാണ് ഇന്ത്യ. ഈ കഥകള്‍ ലോകത്തിനുമുന്നില്‍ പങ്കുവെയ്ക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ഈ ചിത്രം. ആഗോളതലത്തിലുള്ള പ്രേക്ഷകര്‍ക്കുമുന്നില്‍ ഞങ്ങളുടെ ചിത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവുമുതകുന്ന വേദിയാണ് കോമിക്-കോണ്‍’
നിര്‍മ്മാതാവ് അശ്വിനി ദത്തും ആവേശം മറച്ചുവെച്ചില്ല. ” ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും അനുഭവസമ്പത്തുള്ള പ്രൊഡക്ഷന്‍ കമ്പനി എന്ന നിലയില്‍ ഈ അഭൂതപൂര്‍വമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍സിനൊപ്പം ചേര്‍ന്ന് അതിര്‍വരമ്പുകള്‍ ഭേടിക്കുകയാണ് ഞങ്ങള്‍. ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമയെ കാണാന്‍ ആഗ്രഹിച്ച ഓരോ പ്രേക്ഷകനും അഭിമാനനിമിഷമായിരിക്കും ഇത്. നമുക്കായുള്ള ആ ആഗോളവേദിയാണ് കോമിക്-കോണ്‍”, അശ്വിനി ദത്ത് പറഞ്ഞു.
വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ബഹുഭാഷാ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് പ്രൊജക്റ്റ് കെ. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപികാ പദുക്കോണ്‍, ദിശാ പട്ടനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
Summary: Prabhas movie Project K will be launched at the San Diego Comic-Con (SDCC). An exclusive footage from the film shall be screened here, a first for an Indian movie, as per reports. The stellar cast includes Prabhas, Deepika Padukone, Amitabh Bachchan, Kamal Haasan and Disha Patani
