TRENDING:

Pranitha Subhash | ദിലീപ് ചിത്രത്തിലൂടെ പ്രണിത സുഭാഷ് കർണാടകത്തിൽ നിന്നും മലയാളത്തിലേക്ക്

Last Updated:

സൂര്യ, കാർത്തി, മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ദിലീപിന്റെ സിനിമയിലൂടെ കർണാടകത്തിൽ നിന്നും യുവ താരം പ്രണിത സുഭാഷ് (Pranitha Subhash) മലയാളത്തിൽ എത്തുന്നു. ദിലീപിന്റെ 148-ാം ചിത്രത്തിന്റെ ലോഞ്ച് ഇവൻറ്റും, സ്വിച്ചോൺ ചടങ്ങും കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
advertisement

ചിത്രത്തിന്റെ ലോഞ്ച് ഇവൻറ്റും, സ്വിച്ചോൺ കർമ്മവും കൊച്ചിയിലെ പ്രൗഢഗംഭീരമായ സദസിൽ വെച്ച് നടന്നു. സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ മലയാള സിനിമാ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ചിത്രത്തിന്റെ നിർമ്മാതാവ് ആർ.ബി. ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സ്വിച്ചോൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.

നായകൻ ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന താരങ്ങളുടെയും, സാങ്കേതിക പ്രവർത്തകരുടെയും പേരുകളും ചടങ്ങിൽ പുറത്തുവിട്ടു.

advertisement

പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിളളയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. കന്നഡ – തെലുങ്ക് ഇൻഡസ്ട്രിയിലെ താരറാണിയായ പ്രണിത സുഭാഷ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Also read: Alone movie | ഷാജി കൈലാസിന്റെ ‘ഹണ്ട്’ ലൊക്കേഷനിൽ ‘എലോൺ’ വിജയാഘോഷം

സൂര്യ, കാർത്തി, മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു.

advertisement

ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ. ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജർ രവി മറ്റ് താരങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റ് അണിയറ പ്രവർത്തകർ: ഛായാഗ്രഹണം- മനോജ്‌ പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, ഗാനരചന- ബി.ടി. അനിൽകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ. നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ; ആർട്ട് ഡയറക്ടർ- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ ‘അമൃത’, പ്രോജക്ട് ഹെഡ്- സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, വി.എഫ്.എക്സ്.- എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- ഷാലു പേയാട്, ഡിസൈൻ- ആഡ്സോഫാഡ്സ്, വിതരണം- ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Pranitha Subhash | ദിലീപ് ചിത്രത്തിലൂടെ പ്രണിത സുഭാഷ് കർണാടകത്തിൽ നിന്നും മലയാളത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories