Alone movie | ഷാജി കൈലാസിന്റെ 'ഹണ്ട്' ലൊക്കേഷനിൽ 'എലോൺ' വിജയാഘോഷം
- Published by:user_57
- news18-malayalam
Last Updated:
വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്
ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ (Alone movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടു നടക്കുന്നതിനിടെയാണ് ജനുവരി 26 റിപ്പബ്ളിക്ക് ദിനത്തിൽ മോഹൻലാൽ നായകനായ ‘എലോൺ’ പ്രദർശനത്തിനെത്തിയത്. വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന് മികച്ച പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.
ഈ സന്തോഷ വാർത്ത ഹണ്ട് ലൊക്കേഷനിൽ ആഘോഷിക്കാൻ നിർമ്മാതാവ് കെ. രാധാകൃഷ്ണൻ മുൻ കൈയ്യെടുക്കുകയും ചെയ്തു. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഹ്ളാദത്തിൽ പങ്കു കൊണ്ടു.
ഭാവന, അതിഥി രവി, രാഹുൽ മാധവ്, വിനു മോഹൻ, അജ്മൽ അമീർ, ചന്തു നാഥ് എന്നീ അഭിനേതാക്കളാണ് സെറ്റിൽ ഉണ്ടായിരുന്നത്.
advertisement
Summary: On the set of the movie ‘Hunt,’ Mohanlal’s Shaji Kailas-directed Alone was celebrated for its success. Actor Bhavana is a part of the film Hunt, which is from the same filmmaker. In his comeback to Malayalam cinema, Shaji Kailas has scored a resounding victory with three consecutive films. He set off with Kaduva first, then Kaapa, and last Alone. The upcoming film centres on a medical college and is a horror thriller
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 26, 2023 8:43 PM IST