TRENDING:

Prithviraj | Lohithadas | ലോഹിതദാസിന്റെ മരണം തനിക്കേൽപ്പിച്ച ഏറ്റവും വലിയ നഷ്‌ടത്തെക്കുറിച്ച് പൃഥ്വിരാജ്

Last Updated:

Prithviraj rewinds the days with Lohithadas in Chakram movie | ലോഹിതദാസിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ച് പൃഥ്വിരാജ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോഹിതദാസ് ഇല്ലാതെ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കടന്നുപോയിക്കഴിഞ്ഞു. അദ്ദേഹം ഉൾപ്പെടെയുള്ള പല പ്രതിഭകളും അമരത്വം നിറഞ്ഞ അവരുടെ സൃഷ്‌ടികളിലൂടെ കാലങ്ങളോളം മനുഷ്യ ഹൃദയങ്ങളിൽ പിന്നെയും ജീവിക്കാറുണ്ട്.
'ചക്രം' സിനിമയിലെ രംഗം
'ചക്രം' സിനിമയിലെ രംഗം
advertisement

മമ്മൂട്ടി ചിത്രം തനിയാവർത്തനത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് ലോഹിതദാസിന്റെ തുടക്കം. കന്നി ചിത്രത്തിന്റേതായ സഭാകമ്പം ഏതുമില്ലാതെ തഴക്കം വന്ന തൂലികയിൽ നിന്നും പിറന്നതെന്നോണം കാഴ്ചക്കാരെ സ്വാധീനിച്ച സിനിമയാണിത്. കാൽനൂറ്റാണ്ടിന്‌ അടുത്ത് നീണ്ട ആ സിനിമാ ജീവിതത്തിൽ പിറന്നത് 35 തിരക്കഥകൾ. സൂപ്പർസ്റ്റാറുകളും മുൻനിര നായകന്മാരും എല്ലാം അദ്ദേഹത്തിന്റെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ബാലചന്ദ്ര മേനോൻ, ദിലീപ്, മുരളി, കുഞ്ചാക്കോ ബോബൻ തുടങ്ങി പൃഥ്വിരാജ് വരെയുള്ള നടന്മാർ 'ലോഹി' എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന എ.കെ. ലോഹിതദാസിന്റെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

advertisement

ഒരു ദേശീയ പുരസ്കാരവും ആറ് സംസ്ഥാന പുരസ്കാരങ്ങളും ലോഹിതദാസിനെ തേടിയെത്തി.

പ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമകളുടെ തിരക്കഥാകൃത്തും

പിന്നീട് സംവിധായകനുമായി മാറിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പൃഥ്വിരാജ് ആദരമർപ്പിക്കുന്നു.

ചക്രം എന്ന ലോഹിതദാസ് സിനിമയിലെ നായകനാണ് പൃഥ്വിരാജ്. മീര ജാസ്മിൻ ആണ് സിനിമയിൽ പൃഥ്വിരാജിന്റെ നായികയായത്. വിജീഷ്, ചന്ദ്ര ലക്ഷ്മൺ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ചന്ദ്രഹാസൻ എന്ന ലോറി ഡ്രൈവറുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. 2003ൽ പുറത്തിറങ്ങിയ സിനിമ ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്.

advertisement

സെറ്റിലെ ഓർമ്മചിത്രത്തിനൊപ്പമാണ് പൃഥ്വിയുടെ വാക്കുകൾ.

"ഒരു നടനെന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ചവരിൽ ഒരാളാണ് ലോഹി സർ. എന്റെ കഴിവിന്റെ പല തലങ്ങൾ മനസ്സിലാക്കാൻ സാധിച്ച ഒരു ചിത്രമാണ് അദ്ദേഹത്തോടൊപ്പം ലഭിച്ചത്. അദ്ദേഹം വിടപറയുമ്പോൾ, ഞങ്ങൾ ഒന്നിച്ച് ആരംഭിക്കാനിരുന്ന, നടക്കാതെ പോയ സിനിമ, എന്റെ ഏറ്റവും വലിയ നഷ്‌ടങ്ങളിൽ ഒന്നായി അവശേഷിക്കുന്നു. എന്നും ഞങ്ങളുടെ ഹൃദയത്തിൽ അധിവസിക്കുന്ന ഇതിഹാസം," പൃഥ്വിരാജ് കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Prithviraj pens a heartfelt note on the 12th death anniversary of Lohithadas. "One among the greatest influences on me as an actor. Lohi sir. That one film with him made me aware of so many facets of my craft. That one film with him that we were about to start when he left us will forever remain one of my biggest losses. Forever in our hearts. Legend!," the note reads

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj | Lohithadas | ലോഹിതദാസിന്റെ മരണം തനിക്കേൽപ്പിച്ച ഏറ്റവും വലിയ നഷ്‌ടത്തെക്കുറിച്ച് പൃഥ്വിരാജ്
Open in App
Home
Video
Impact Shorts
Web Stories