അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാർത്തകളുണ്ടായത്. ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളിൽ ‘L2 എമ്പുരാൻ’ ഷൂട്ടിംഗ് നടക്കും എന്നായിരുന്നു ഉള്ളടക്കം. ദേശീയ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരമൊരു വാർത്ത പുറത്തെത്തിയത്.
Also read: നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു
“വാർത്ത എവിടെ നിന്നും ഉണ്ടായി എന്നറിയില്ല. പക്ഷേ ‘L2 എമ്പുരാന്’ പ്രോമോയോ പ്രോമോ ഷൂട്ടോ ഉണ്ടാവില്ല. ഈ മാസം സിനിമയ്ക്കായി എന്തെങ്കിലും ചെയ്യണം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന തിയതിയും, മറ്റു ചില വിവരങ്ങളും പുറത്തുവിടണം എന്ന് കരുതുന്നു,” പൃഥ്വിരാജ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പൃഥ്വിരാജ് നിലവിൽ വിശ്രമത്തിലാണ്.
Summary: Actor, director Prithviraj Sukumaran denies media reports stating an impending promo shoot for his well anticipated movie L2 Empuraan. ‘Not too sure where the news is from, but #L2E #Empuraan will have no “promo” or a “promo shoot” per se. We are just planning to put out something, sometime this month, to announce the start of shoot date and a few other details on the project. Thank you’, he wrote on his Instagram story