നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സംവിധായകന്‍ ശേഖര്‍ കപൂറിന് പകരക്കാരനായാണ് മാധവന്‍ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും അനുരാഗ് ഠാക്കൂർ ആശംസിച്ചു.
Thank you so very much for the honor and kind wishes @ianuragthakur Ji. I will do my very best to live up to all the expectations. 🙏🙏 https://t.co/OHCKDS9cqt
— Ranganathan Madhavan (@ActorMadhavan) September 1, 2023
advertisement
എനിക്ക് നല്‍കിയ ഈ ബഹുമതിക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ മറുപടി നല്‍കുകയും ചെയ്തു.
53 കാരനായ മാധവന്‍ നിരവധി തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം സിനിമകളില്‍ നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ നമ്പി നാരായണന്‍റെ വേഷം അവതരിപ്പിച്ചതും മാധവനായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 01, 2023 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു