TRENDING:

Pulli teaser | സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റെ മറുപടിയുമായി 'പുള്ളി' ടീസർ

Last Updated:

Pulli movie starring Dev Mohan releases an interesting teaser | എന്താകും ഈ ചോദ്യത്തിനുള്ള ഉത്തരം? ഇന്ദ്രൻസ് തന്നെ പറയും. 'പുള്ളി' ടീസർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റേതാണ് (Indrans) ചോദ്യം. അഴികൾക്കുള്ളിൽ നിന്നും ഒരാൾ ചോദിക്കുമ്പോൾ അതിന്റെ മറുപടി അയാൾ അറിയുന്നതിലും മികച്ചതായി മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അതെ. അതിനയാൾ തന്നെ മറുപടി പറയുകയാണ്.
പുള്ളി
പുള്ളി
advertisement

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

advertisement

മധു ബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ. ഛായാഗ്രഹണം- ബിനു കുര്യൻ. എഡിറ്റിംഗ്- ദീപു ജോസഫ്, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ. തോമസ്. ട്രെയ്‌ലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ്- മനുഷ്യർ, ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

Also read: Kumari Movie| ഐശ്വര്യ ലക്ഷ്മി നായികയാവുന്ന 'കുമാരി' 28ന് തിയേറ്ററുകളില്‍

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന 'കുമാരി' ഒക്ടോബർ 28ന്

മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കുന്നു.

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'.

advertisement

'രണം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് നിര്‍മ്മല്‍ സഹദേവ്, 'ഹേ ജൂഡ് ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,പി ആർ ഒ- എ എസ് ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Here is the teaser of Malayalam movie Pulli starring Dev Mohan in the lead

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Pulli teaser | സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റെ മറുപടിയുമായി 'പുള്ളി' ടീസർ
Open in App
Home
Video
Impact Shorts
Web Stories