TRENDING:

70 രൂപയ്ക്ക് ഒരു സിനിമ കാണാവുന്ന സിനിമാ 'പാസ്പോർട്ട് ടിക്കറ്റ്' വരുന്നു

Last Updated:

699 രൂപയുടെ ടിക്കറ്റ് എടുത്താൽ ഒരുമാസം കാണാൻ സാധിക്കുന്നത് ഒന്നും രണ്ടുമല്ല, 10 സിനിമകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടുംബത്തോടെ തിയേറ്ററിൽ (cinema theatre) പോയി ഒരു സിനിമ കണ്ടിറങ്ങുക എന്ന കാര്യം ചിന്തിച്ചാൽ തന്നെ പല കുടുംബങ്ങൾക്കും ആ മാസത്തെ വീട്ടു ബജറ്റ് എന്താകും എന്നാവും ചിന്ത. പണ്ടത്തെപോലെയല്ല. ടിക്കറ്റിനു വില കൂടി, ഒപ്പം തന്നെ തിയേറ്ററുകളിലെ സൗകര്യങ്ങളും. ചെറുതായെങ്കിലും, ഒരു വിലക്കുറവ് ഉണ്ടെങ്കിൽ എന്ന് ആശിച്ചവർക്ക് ഒരു സന്തോഷവാർത്ത വന്നിട്ടുണ്ട്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നിങ്ങൾക്ക് ആശ്വസിക്കാം. 699 രൂപയുടെ പാസ്പോർട്ട് ടിക്കറ്റ് എടുത്താൽ ഒരുമാസം കാണാൻ സാധിക്കുന്നത് ഒന്നും രണ്ടുമല്ല, 10 സിനിമകൾ. PVR INOXആണ് ഈ സൗകര്യം ഒരുക്കുന്നത്. അടുത്ത മാസം ‘പാസ്പോർട്ട്’ എന്ന് വിളിക്കുന്ന ഈ ടിക്കറ്റ് സമ്പ്രദായം കേരളത്തിൽ നടപ്പാക്കും എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. ഒക്ടോബർ 14നാണ് PVR ഈ പ്രഖ്യാപനം നടത്തിയത്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, IMAX, ഗോൾഡ്, ലക്‌സ്, ഡയറക്‌ടേഴ്‌സ് കട്ട് തുടങ്ങിയ പ്രീമിയം ഓഫറുകൾ ഒഴികെയുള്ള ഓഫർ തിങ്കൾ മുതൽ വ്യാഴം വരെ ലഭ്യമാകും.

advertisement

Also read: Vani Viswanath | മടങ്ങിവരവ് ചിത്രത്തിലെ വാണി വിശ്വനാഥിന്റെ ലുക്കുമായി ‘ആസാദി’ പോസ്റ്റർ

സിനിമയുടെ ആപ്പിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ കുറഞ്ഞത് മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിലേക്ക് PVR INOX പാസ്‌പോർട്ട് വാങ്ങേണ്ടതുണ്ടെന്നും PVR സ്ഥിരീകരിച്ചു. ഈ സബ്‌സ്‌ക്രിപ്‌ഷന്റെ പ്രയോജനം ലഭിക്കാൻ ചെക്ക്ഔട്ട് പ്രോസസ്സ് സമയത്ത് പേയ്‌മെന്റ് ഓപ്ഷനായി പാസ്‌പോർട്ട് കൂപ്പൺ തിരഞ്ഞെടുക്കേണ്ടതുണ്ട്. പാസ്‌പോർട്ട് കൈമാറ്റം ചെയ്യാനാകില്ലെന്നും തിയേറ്ററിൽ പ്രവേശിക്കുമ്പോൾ സർക്കാർ നൽകിയ ഐഡന്റിറ്റി പ്രൂഫ് കാണിക്കേണ്ടതായുമുണ്ട്. ഒരു ടിക്കറ്റ് ഒരൊറ്റ ഉപയോക്താവ് മാത്രം ഉപയോഗിക്കണമെന്നും അറിയിപ്പിൽ പരാമർശിക്കുന്നു.

advertisement

PVR INOX പാസ്‌പോർട്ട് പ്ലാൻ 350 രൂപയിൽ താഴെ ടിക്കറ്റ് നിരക്കുള്ള സിനിമകൾക്ക് മാത്രമേ ബാധകമാകൂ. 350 രൂപയോ അതിൽ കൂടുതലോ വിലയുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഉപയോക്താവ് ഡിഫറൻഷ്യൽ തുക നൽകേണ്ടതുണ്ട്. സിനിമാ ടിക്കറ്റുകൾക്ക് പുറമേ, തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ആശങ്ക പരിഹരിക്കാനും മാർഗമുണ്ട്.

ഇവയുടെ വിലയിൽ 40 ശതമാനം കുറച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ലഭ്യമാകുന്ന ആകർഷകമായ ഫുഡ് കോമ്പോകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
70 രൂപയ്ക്ക് ഒരു സിനിമ കാണാവുന്ന സിനിമാ 'പാസ്പോർട്ട് ടിക്കറ്റ്' വരുന്നു
Open in App
Home
Video
Impact Shorts
Web Stories