Vani Viswanath | മടങ്ങിവരവ് ചിത്രത്തിലെ വാണി വിശ്വനാഥിന്റെ ലുക്കുമായി 'ആസാദി' പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
വാണിയുടെ മാസ്റ്റർപീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ചിത്രത്തിലെ നായിക
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കിൽ തന്നെയാണ് വാണിയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
വാണിയുടെ മാസ്റ്റർപീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രമായ ആസാദി ത്രില്ലർ ഗണത്തിൽപ്പെടുന്നു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വീകം, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. റെമീസ് രാജ, രെഷ്മി ഫൈസൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.
advertisement
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ക്രിയേറ്റീവ് പ്രൊഡ്യൂസർ – റായിസ് സുമയ്യ റഹ്മാൻ, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ – വിപിൻദാസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രതാപൻ കല്ലിയൂർ, സുജിത് അയണിക്കൽ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണുരാജ് ബാലകൃഷ്ണൻ, വിവേക് വിനോദ്, കളറിസ്റ്റ് – അലക്സ് വർഗ്ഗീസ്, ട്രെയിലർ കട്ട് – ജിത്ത് ജോഷി, വി.എഫ്.എക്സ് – കോക്കനട്ട് ബഞ്ച്, ഫൈനൽ മിക്സ് – ആശിഷ് ഇല്ലിക്കൽ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് – ബി.സി. ക്രിയേറ്റീവ്സ്, ടൈറ്റിൽ – ശരത്ത് വിനു, ഫോട്ടോ – ഷിജിൻ പി. രാജ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 25, 2023 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vani Viswanath | മടങ്ങിവരവ് ചിത്രത്തിലെ വാണി വിശ്വനാഥിന്റെ ലുക്കുമായി 'ആസാദി' പോസ്റ്റർ