TRENDING:

രത്തൻ ടാറ്റയായി മാധവൻ എത്തുമോ? വാർത്തകളോട് പ്രതികരിച്ച് താരം

Last Updated:

രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തില്‍ നായകനാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഒടുവിൽ മാധവൻ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരരൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കാര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മാധവൻ നായകനായി എത്തുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രത്തൻ ടാറ്റയുടെ ജീവതകഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ ടാറ്റയായി മാധവൻ എത്തുമെന്നായിരുന്നു വാർത്തകൾ.
advertisement

എയർ ഡക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുധ കൊങ്കാര സുരരൈ പോട്ര് ഒരുക്കിയത്. ചിത്രത്തിൽ നെടുമാരൻ എന്ന കേന്ദ്രകഥാപാത്രമായി എത്തിയത് സൂര്യയായിരുന്നു. വാരണം ആയിരം എന്ന സിനിമയ്ക്ക് ശേഷം സൂര്യയുടെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമയാണിത്. അപർണ ബാലമുരളിയായിരുന്നു സിനിമയിൽ നായികയായി എത്തിയത്.

സുരരൈ പോട്ര് ആമസോണിൽ റിലീസായതിന് പിന്നാലെ സംവിധായക സുധയുടെ അടുത്ത ചിത്രം രത്തൻ ടാറ്റയെ കുറിച്ചാണെന്നായിരുന്നു വാർത്തകൾ വന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം 2021 ല്‍ ആരംഭിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. മാധവൻ പ്രധാന വേഷത്തിൽ എത്തുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

advertisement

രത്തന്‍ ടാറ്റായുടെ ജീവചരിത്രത്തില്‍ നായകനാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഒടുവിൽ മാധവൻ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. ഇത്തരം വാർത്തകളെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് മാധവൻ പ്രതികരിച്ചത്. ആരാധകരിൽ ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും അങ്ങനെയൊരു സിനിമയുടെ ചർച്ച നടന്നിട്ടില്ലെന്നും മാധവൻ വ്യക്തമാക്കി.

advertisement

ഒക്ടോബറിൽ ആമസോണിൽ പുറത്തിറങ്ങിയ നിശബ്ദാണ് മാധവന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളം അടക്കമുള്ള ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അനുഷ്ക ഷെട്ടിയായിരുന്നു നായിക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാള സിനിമ ചാർളിയുടെ തമിഴ് റീമേക്കായ മാരയാണ് മാധവന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

മലയാളം വാർത്തകൾ/ വാർത്ത/Film/
രത്തൻ ടാറ്റയായി മാധവൻ എത്തുമോ? വാർത്തകളോട് പ്രതികരിച്ച് താരം
Open in App
Home
Video
Impact Shorts
Web Stories