• HOME
  • »
  • NEWS
  • »
  • film
  • »
  • താരപ്രഭയില്ലാതെ, ക്യൂവിന്റെ പിറകിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന താരം; വീഡിയോ ശ്രദ്ധേയമാവുന്നു

താരപ്രഭയില്ലാതെ, ക്യൂവിന്റെ പിറകിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന താരം; വീഡിയോ ശ്രദ്ധേയമാവുന്നു

സിനിമാ നടന്റെ പദവി ഉപയോഗിക്കാതെ എല്ലാ യാത്രക്കാർക്കുമൊപ്പം ക്യൂ നിന്ന് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുകയാണ് പ്രേക്ഷകരുടെ ഈ പ്രിയ താരം

വീഡിയോയിൽ നിന്നും

വീഡിയോയിൽ നിന്നും

  • Share this:
    പ്രേക്ഷകരുടെ പ്രിയ നടന്മാരും നടിമാരും വിമാനത്താവളത്തിൽ വന്നിറങ്ങുന്നതും അവിടുന്ന് തിരികെ പോകുന്നതും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ബോളിവുഡിലാണ് ഇത് ഏറ്റവും വലിയ ട്രെൻഡായി മാറിയിട്ടുള്ളത്. നടി ഐശ്വര്യ റായിയും മകളും, ദീപിക പദുകോൺ, കങ്കണ, കരീന കപൂറും മകൻ തൈമൂറും തുടങ്ങിയവർ ക്യാമറാ കണ്ണുകളുടെ പ്രധാന നോട്ടപ്പുള്ളികളാണ്.

    ചില താരങ്ങളാവട്ടെ എല്ലാവിധ മേക്കപ്പും വേഷവിധാനങ്ങളും കുറച്ചു തീരെ സിമ്പിൾ ആയിട്ടാവും ഇവിടങ്ങളിൽ കാണുക. അത് തന്നെയാണ് ബോളിവുഡ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്‌ടവിഷയവും.

    പക്ഷെ അടുത്തിടെയായി ഈ ട്രെൻഡ് തെന്നിന്ത്യൻ താരങ്ങളുടെ വരവിലും പോക്കിലും കണ്ടു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ താരങ്ങളുടെ കാര്യത്തിൽ വളരെ വിരളമാണെന്നു മാത്രം.

    അത്തരമൊരു തെന്നിന്ത്യൻ താരമാണ് ഈ വീഡിയോയിൽ. വിമാനത്താവളത്തിൽ താരജാഡകൾ ഏതുമില്ലാതെ കയറുകയാണ് മലയാളി പ്രേക്ഷകർക്കുൾപ്പെടെ പ്രിയങ്കരനായ ഈ നടൻ. (വീഡിയോ ചുവടെ)




    വിമാനത്താവളത്തിൽ തിരക്കുള്ള സമയത്താണ് മാധവന്റെ വരവ്. അതുകൊണ്ടു തന്നെ ക്യൂവിൽ അത്യാവശ്യം തിരക്കുണ്ട്. താരത്തിന്റെ പദവി ഉപയോഗിക്കാതെ, മറ്റുയാത്രക്കാർക്കൊപ്പം ക്യൂവിന്റെ പിറകിൽ നിന്ന് ആരോഗ്യസേതു ആപ്പ് കാട്ടി മാത്രമാണ് ഇദ്ദേഹം ഉള്ളിൽക്കടക്കുന്നത്. വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
    Published by:user_57
    First published: