ചിത്രത്തിന്റെ മലയാളം പോസ്റ്റർ വിനീത് ശ്രീനിവാസനും തമിഴ് പോസ്റ്റർ വിഷ്ണു വിശാലുമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. ചിത്രീകരണം പൂർത്തിയായ ചിത്രം ജൂലൈയിൽ റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി. ബാബുവാണ് കൈകാര്യം ചെയ്യുന്നത്. ജോ പോൾ, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് വിജയ് സംഗീതം പകർന്നിരിക്കുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ഗായകർ.
advertisement
സ്റ്റണ്ട്സ്: അഷ്റഫ് ഗുരുക്കൾ, കെ.ഡി. വെങ്കടേഷ്, കോറിയോഗ്രഫി: സ്നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ., ഹർഷ എൻ., കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ, പ്രൊഡക്ഷൻ മാനേജർ: മനു & നച്ചിൻ, കോ-ഡയറക്ടർ: അനു ഗോപി, മണികണ്ഠൺ, അസി.ഡയറക്ടർ: ശങ്കു, പ്രിയ മോഹൻ, സൗണ്ട് എഫ്എക്സ് & ഡിസൈൻ: ശങ്കർ ഡി., ഡിഐ & മിക്സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്സ്.: നവീൻ സുന്ദർ റാവു, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: ചരൺരാജ് ഡിഎം, ഡിസൈൻസ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Summary: Rajeev Pillai makes a comeback with Dexter movie co-starring Yukta Pervi. The bi-lingual film is being released in Malayalam and Tamil
