TRENDING:

ലാലേട്ടനെയും മറ്റുള്ളവരെയും വേദനിപ്പിക്കരുത്; പ്രേക്ഷകരോടും ആരാധകരോടുമായി രജിത്കുമാർ

Last Updated:

Rajith Kumar pleads to his fans and well-wishers not to hurt Mohanlal or anyone else | താൻ പഠിച്ചു ഡിഗ്രി എടുത്തെന്നേയുള്ളൂ, മോഹൻലാലിന് മുൻപിൽ ഒന്നുമല്ലെന്നും രജിത്കുമാർ വിഡിയോയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിഗ് ബോസ് മത്സരത്തിൽ നിന്നും വിവാദമായ എപ്പിസോഡുകൾക്ക് ശേഷം പുറത്താവുകയും ഒടുവിൽ അറസ്റ്റ് വരെ നേരിടേണ്ടിയും വന്ന അധ്യാപകനും എഴുത്തുകാരനും പ്രാസംഗികനുമായ രജിത്കുമാർ പ്രേക്ഷകർക്ക് മുൻപിൽ. വൻ ആരാധക വൃന്ദം ഉള്ള രജിത്കുമാറിനെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ചട്ടങ്ങൾ ഭേദിച്ച് സ്വീകരിക്കാൻ ആളുകൂടിയതാണ് അറസ്റ്റിന് വഴിവച്ചത്.
advertisement

എന്നാൽ വിവാദങ്ങളുടെ തീയും പുകയും കെട്ടടങ്ങിയ ശേഷം പ്രേക്ഷകരുമായി സംവദിക്കുകയാണ് രജിത് കുമാർ ഈ വീഡിയോയിലൂടെ. നിലവിൽ കൊറോണയെ തുരത്തലാണ് എല്ലാവരുടെയും കർത്തവ്യമെന്നും, തന്റെ പേരിൽ ഉള്ള പൊട്ടിത്തെറികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു.

ഒരു ഗെയിം ഷോയുടെയോ തന്റെയോ പേര് പറഞ്ഞു ആരെയും ബുദ്ധിമുട്ടിക്കാൻ പാടില്ല. "ബിഗ് ബോസ് ഉണ്ടായത് കൊണ്ടാണ് എനിക്ക് നിങ്ങളെയും, നിങ്ങൾക്ക് എന്നെയും കിട്ടിയത്. അവരോട് സ്നേഹത്തോടെ തന്നെയാണ് പെരുമാറേണ്ടത്. ഇപ്പോൾ ചിന്തിക്കേണ്ടത് കൊറോണ വൈറസിനെപ്പറ്റിയാണ്. ലോകത്തിനു മാതൃകയായ പ്രതിരോധമാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറും ചേർന്ന് ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങൾക്കുള്ളിൽ കേരളം ഈ ഭീതിയിൽ നിന്നും മോചിതരാവുമെന്നു പ്രത്യാശിക്കുന്നു" രജിത്കുമാർ പറഞ്ഞു.

advertisement

സ്നേഹ പ്രകടനങ്ങളും സ്നേഹ സന്ദേശങ്ങളും എല്ലാ ഈ ഘട്ടം കഴിഞ്ഞതാവാമെന്ന് രജിത്കുമാർ പറയുന്നു. ഫോണിലൂടെയും മറ്റും ഒരുപാട് സംസാരിച്ച് ശബ്ദം ഇടറുന്ന അവസ്ഥയിലാണ് രജിത്കുമാർ ഇപ്പോൾ.

ലാലേട്ടനെ ഏതെങ്കിലും രീതിയിൽ അപമാനിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ലെന്നും. താൻ പഠിച്ചു ഡിഗ്രി എടുത്തെന്നേയുള്ളൂ, മോഹൻലാലിന് മുൻപിൽ ഒന്നുമല്ലെന്നും രജിത്കുമാർ വിനയത്തോടെ പറയുന്നു.

അദ്ദേഹം പതിറ്റാണ്ടുകളായി സമൂഹത്തിനു ഒരുപാട് കാര്യങ്ങൾ, നന്മകൾ ചെയ്യുന്നുണ്ടെന്നും രജിത്കുമാർ ഓർമ്മിപ്പിക്കുന്നു. രജിത്കുമാറിന് പറയാനുള്ളത് ചുവടെയുള്ള വിഡിയോയിൽ കേൾക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാലേട്ടനെയും മറ്റുള്ളവരെയും വേദനിപ്പിക്കരുത്; പ്രേക്ഷകരോടും ആരാധകരോടുമായി രജിത്കുമാർ
Open in App
Home
Video
Impact Shorts
Web Stories