ബൈക്കിന് മുകളിൽ കൂളിംഗ് ഗ്ലാസ് വെച്ച് മാസ്സ് ലുക്കിലുള്ള രാം ചരണിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ആയിരിക്കുമെന്ന് പ്രതീക്ഷ നൽകുന്നതാണ് ‘ഗെയിം ചേഞ്ചർ’ ടൈറ്റിൽ. രാംചരണും കിയാര അദ്വാനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം രാം ചരണിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും എന്നാണ് പ്രതീക്ഷ.
advertisement
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. സംഗീത സംവിധായകൻ എസ്. തമൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് തിരുനാവുക്കരശ് ആണ്. വെങ്കിടേശ്വര ക്രിയേഷൻസിന്റെ അൻപതാം ചിത്രമാണിത്.
അഞ്ജലി, എസ്.ജെ. സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. പി.ആർ.ഒ.- ആതിര ദിൽജിത്.
Summary: Ram Charan and director Shankar collaborate for ‘Game Changer’, a movie releasing in Tamil, Telugu and Hindi languages
