വിഖ്യാത എഴുത്തുകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ ‘പൊന്നിയിന്‍ സെല്വന്’ എന്ന നോവലിനെ ആധാരമാക്കി സംവിധായകന് മണിരത്നം അതേപേരില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന് 2’ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണ് പിഎസ് – 2. ആദ്യഭാഗത്തില്‍ കണ്ടതൊക്കെ വെറും തുടക്കം മാത്രം ഇനിയാണ് നിങ്ങള്‍ അതിശയിക്കാന്‍ പോകുന്നത് എന്ന് തോന്നിപ്പിക്കും വിധത്തിലുള്ളതാണ് പിഎസ് 2ന്റെ ട്രെയിലര്‍.
വിക്രം, ജയം രവി, കാര്‍ത്തി, ശരത് കുമാര്‍, പാര്ത്ഥിപന്, റഹ്മാന്, ജയറാം, റിയാസ് ഖാന്, പ്രകാശ് രാജ്, ഐശ്വര്യറായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലീപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവിവര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ശ്രീകര്‍ പ്രസാദാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കമല്‍ഹാസനാണ് പൊന്നിയിന്‍ സെല്വന് 2 ട്രെയിലര്‍ പുറത്തിറക്കിയത്.
എ.ആര് റഹ്മാന് ആണ് സംഗീത സംവിധാനം. തമിഴ്, തെലുങ്ക്, മലയാളം,കന്നട, ഹിന്ദി ഭാഷകളിലായി ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം റീലീസ് ചെയ്യും. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയും ഡിജിറ്റല്‍ പ്രിമിയര്‍ അവകാശം ആമസോണ്‍ പ്രൈമും വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. സുബ്ബാസ്കരന്റെ ലൈക പ്രൊഡക്ഷന്‍സും മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manirathnam, Ponniyin Selvan