TRENDING:

Thee release | റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം 'തീ' ഓഗസ്റ്റിൽ; റിലീസ് തീയതി

Last Updated:

മുഹമ്മദ് മുഹസിൻ എം.എൽ.എ. നായകനാകുന്ന ചിത്രത്തിൽ താരങ്ങൾക്കൊപ്പം ജനപ്രിയ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ആദ്യമായി വെള്ളിത്തിരയിലേക്കെത്തുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനിൽ വി. നാഗേന്ദ്രന്റെ 'തീ' (Thee movie) എന്ന വ്യത്യസ്തമായ റൊമാന്റിക്, ആക്ഷൻ, ത്രില്ലർ ചിത്രം ആഗസ്റ്റ് 12 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. മുഹമ്മദ് മുഹസിൻ എം.എൽ.എ. നായകനാകുന്ന ചിത്രത്തിൽ താരങ്ങൾക്കൊപ്പം ജനപ്രിയ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ആദ്യമായി വെള്ളിത്തിരയിലേക്കെത്തുകയാണ്. ഒരു എം.എൽ.എ. നായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'തീ' യ്ക്കുണ്ട്.
തീ
തീ
advertisement

'വസന്തത്തിന്റെ കനൽ വഴികളിൽ' എന്ന ശ്രദ്ധേയമായ ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാക്കളായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും നായികാനായകന്മാരാക്കി മലയാള ചലച്ചിത്രലോകത്ത് അവതരിപ്പിച്ച അനിൽ വി. നാഗേന്ദ്രൻ, തന്റെ രണ്ടാമത്തെ ചിത്രമായ 'തീ'യിൽ മുഹമ്മദ് മുഹ്സിനെയും സാഗരയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചുകൊണ്ട് തന്റെ വേറിട്ട നിലപാട് വ്യക്തമാക്കുന്നു.

ആദർശധീരരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരും അധികാരശക്തിയും അന്തർദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തിൽ, സസ്പെൻസും ആക്ഷനും പ്രണയവും നിരവധി ഗാനങ്ങളും നന്മകളുടെ സന്ദേശങ്ങളുമുണ്ട്.

advertisement

അധോലോകനായകനായി ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടൻ ഇന്ദ്രൻസ് എത്തുമ്പോൾ, ഉറച്ചനിലപാടുകളുള്ള മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തിൽ പ്രേംകുമാറും, 'ഘടോൽക്കചൻ' എന്ന വില്ലനായി വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിൽ സമുദ്രക്കനിയ്ക്കൊപ്പം നായകവേഷം ചെയ്ത ഋതേഷും വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രമേഷ് പിഷാരടിയും വിനു മോഹനും അരിസ്റ്റോ സുരേഷും ഉല്ലാസ് പന്തളവും കോബ്രാ രാജേഷും ജയകുമാറും (തട്ടീം മുട്ടീം ഫെയിം) സോണിയ മൽഹാറും രശ്മി അനിലും വി.കെ. ബൈജുവും മറ്റുമെത്തുന്നു.

advertisement

സി.ആർ. മഹേഷ് എം.എൽ.എ., കെ. സുരേഷ് കുറുപ്പ് എക്സ് എം.പി., കെ. സോമപ്രസാദ് എക്സ്. എം.പി., ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി.കെ. മേദിനി, ഗായകൻ ഉണ്ണി മേനോൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ട് കലാകാരൻ സി.ജെ. കുട്ടപ്പൻ, ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവർ മികച്ച വേഷങ്ങളുമായി പ്രസിദ്ധ താരങ്ങൾക്കാപ്പംഅഭിനയിക്കുന്നുമുണ്ട്.

ലഹരിവസ്തുക്കൾ, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ, പ്രകൃതി നശീകരണം, ആത്മഹത്യ, മൊബൈൽ ഫോണിന്റെ ദുരുപയോഗങ്ങൾ, അഴിമതി, സ്ത്രീ പീഡനങ്ങൾ തുടങ്ങിയവക്കെതിരെ ശക്തവും ഹൃദ്യവുമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ 'തീ' യുടെ വിജയത്തിനു വേണ്ടി 'നന്മകളുടെ പക്ഷം ചേർന്ന് സഹൃദയ കൂട്ടുകെട്ട് ' എന്ന പേരിൽ ഒരു സംഘടന സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. ആഗസ്റ്റ് 12 മുതൽ എല്ലാ ദിവസവും 'തീ' പ്രദർശിപ്പിക്കുന്ന തിയേറ്ററുകളും പരിസരവും ദീപാലംകൃതമാക്കുവാനും തീരുമാനിച്ചു.

advertisement

അഭിനയരംഗത്തും സംഗീതരംഗത്തും നിരവധി പുതുമുഖങ്ങൾക്ക് 'തീ'യിൽ അവസരം നല്കിയിട്ടുണ്ട്. എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം, ദീർഘകാലമായി സംഗീതരംഗത്തു നിൽക്കുന്ന ഗായകൻ കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ.എസ്. പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ. പപ്പു, നടൻ ഉല്ലാസ് പന്തളം തുടങ്ങിയവരെ പിന്നണി ഗാനലോകത്തേക്കെത്തിക്കുന്ന ചിത്രം കൂടിയാണിത്. കേരള നിയമസഭാ ഹാളിൽ പ്രിവ്യു ഷോ നടത്തിക്കൊണ്ടു നിയമസഭാ ചരിത്രത്തിലും സിനിമാചരിത്രത്തിലും ഒരുപോലെ ഇടംനേടിയ ചിത്രംകൂടിയാണ് 'തീ'.

advertisement

'യൂ' ക്രീയേഷന്സിന്റെയും വിശാരദ് ക്രീയേഷന്സിന്റെയും ബാനറിൽ റ്റി. മലയമാനും അനിൽ വി. നാഗേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കാർത്തികേയൻ, എഡിറ്റിംഗ് - ജോഷി എ. എസ്, പ്രശാന്ത് ജയ്, കലാസംവിധാനം - കെ. കൃഷ്ണൻകുട്ടി, മേക്കപ്പ്-ലാൽ കരമന, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംഘട്ടനം - ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടർ - സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനർ - എൻ. ഹരികുമാർ, വിഷ്വൽ എഫക്ട്സ് - മുരുകേഷ് വരൺ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thee release | റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം 'തീ' ഓഗസ്റ്റിൽ; റിലീസ് തീയതി
Open in App
Home
Video
Impact Shorts
Web Stories