നവീൻ ഭാസ്‌കർ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ബുധനാഴ്ച കൊട്ടാരക്കരയിൽ നടന്നു. ഏപ്രിൽ 20ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ദുബായ്, ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളാണ്. നിവിനെ കൂടാതെ സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ അയ്യപ്പൻ എന്നിവരും അഭിനയിക്കുന്നു.
ചിത്രം ഏതു വിഭാഗത്തിൽപ്പെടും എന്നതും, നടന്റെ കഥാപാത്രവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സിനിമ ഒരു എന്റർടെയ്‌നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന് ആർ. ദിവാകരൻ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.
advertisement
നിവിനുമായുള്ള റോഷന്റെ മുൻ ചിത്രവും നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരുന്നു. മോഹൻലാൽ, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ദുൽഖർ സൽമാൻ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'സല്യൂട്ട്' ആയിരുന്നു റോഷന്റെ ഏറ്റവും പുതിയ റിലീസ്. ഇപ്പോൾ സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രം ഒടിടി റിലീസായിരുന്നു.
അതേസമയം, മുമ്പ് മമ്മൂട്ടിയുടെ പേരൻപ് സംവിധാനം ചെയ്ത ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റാമിനൊപ്പം നിവിൻ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കി. 'പടവെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂർത്തിയാക്കിയ നിവിന്റേതായി അടുത്തതായി റിലീസിന് തയ്യാറെടുക്കുന്ന രണ്ട് ചിത്രങ്ങൾ ഉണ്ട്.
ഇതിൽ ആദ്യത്തേത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' ആയിരിക്കും. ഇത് ഒരു ടൈം ട്രാവൽ, ഫാന്റസി ഡ്രാമ ചിത്രമാണ്. ആസിഫ് അലി, ലാൽ, ഷാൻവി ശ്രീവാസ്തവ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മേയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ് എന്നിവർക്കൊപ്പം രാജീവ് രവിയുടെ സിനിമയായ തുറമുഖത്തിൽ നിവിൻ നായകവേഷം ചെയ്യുന്നുണ്ട്.
Summary: Nivin Pauly and Saniya Iyyappan to act in the upcoming movie directed by Rosshan Andrrews which had its pooja performed the other day. The untitled movie has kept its theme, subject and characters under wraps. The actor and director had earlier associated for period drama 'Kayamkulam Kochunni'
