"തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം... തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..ധര്‍മരാജ്യ..VIRTUAL PRODUCTION ന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.... മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക.."
'എന്ന് നിന്റെ മൊയ്‌തീൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രം നായകനാവുന്ന 'മഹാവീർ കർണ്ണയുടെ' പണിപ്പുരയിലാണ് വിമൽ. മലയാള സിനിമ കണ്ടതിലും വച്ച് ഏറ്റവും വലിയ ബഡ്ജറ്റിൽ ആർ.എസ്. വിമൽ വിക്രമിനെ നായകനാക്കി ചെയ്യുന്ന മഹാവീർ കർണ്ണ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ 2019 ഫെബ്രുവരി മാസത്തിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. 300 കോടി രൂപയാണ് മുതൽമുടക്ക്. യുണൈറ്റഡ് ഫിലിം കിംഗ്‌ഡം എന്ന ന്യൂ യോർക്ക് കേന്ദ്രീകരിച്ച നിർമ്മാതാക്കളാണ് ചിത്രത്തിന് പണം മുടക്കുന്നത്.
advertisement
